മനാമ: കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദനം നടത്തുന്നതിന് യു.എന്‍ വിദഗ്ധരുടെ സേവനം തേടുമെന്ന് വൈദ്യുതി-ജല വിഭവ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ ഹുസൈന്‍ ബിന്‍ അലി മിര്‍സ വ്യക്തമാക്കി. സൗരോര്‍ജം, കാറ്റ്, തിരമാല എന്നിവയില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ മന്ത്രാലയത്തിന് മുന്നിലുണ്ട്. കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുളള പദ്ധതി നിര്‍ദേശം അമേരിക്കന്‍ കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. വൈദ്യുതി ഉല്‍പാദനത്തിന് പരമ്പരാഗത മാര്‍ഗങ്ങള്‍ ഒഴിവാക്കി പ്രകൃതിയില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന സൂര്യപ്രകാശം, കാറ്റ് എന്നിവ ഉപയോഗപ്പെടുത്തുന്നതിനാണ് പരിഗണന നല്‍കുന്നത്.
സൗരോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തിന് താരതമ്യേന ചെലവ് കൂടുതലാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പരമ്പരാഗത ഊര്‍ജ്ജ സ്രോതസ് ഉപയോഗപ്പെടുത്തി നിര്‍മിക്കുന്ന വൈദ്യുതിച്ചെലവിലേക്ക് കുറച്ചു കൊണ്ടുവരുന്നതിന് ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.