അനധികൃത ധനസമാഹരണം: സൊസൈറ്റികള്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായി

മനാമ: അല്‍രിസാല ഇസ്ലാമിക് സൊസൈറ്റി, ദ ഇസ്ലാമിക് എന്‍ലൈറ്റന്‍മെന്‍റ് സൊസൈറ്റി, ദാറുല്‍ യഖീന്‍ ബുക്സ്റ്റോര്‍ എന്നിവക്കെതിരെ പബ്ളിക് പ്രൊസിക്യൂഷന്‍ നടത്തിയ അന്വേഷണം പൂര്‍ത്തിയായതായി ചീഫ് പ്രൊസിക്യൂട്ടര്‍ മുഹമ്മദ് അല്‍മാലികി അറിയിച്ചു.
അനധികൃത ധനസമാഹരണവുമായി ബന്ധപ്പെട്ട കേസിലാണ് അന്വേഷണം പൂര്‍ത്തിയായത്. അല്‍രിസാല സൊസൈറ്റി ഭാരവാഹി തീവ്രവാദ കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്ന് പബ്ളിക് പ്രൊസിക്യുട്ടര്‍ വ്യക്തമാക്കി. അനധികൃത ധനസമാഹണത്തിനുപുറമെ കള്ളപ്പണം വെളുപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസും സൊസൈറ്റിക്കെതിരെയുണ്ട്. ഇതിന്‍െറ ഭാരവാഹികളിലൊരാള്‍ നിലവില്‍ ഇറാനിലാണുള്ളതെന്നും ഇയാള്‍ അവിടെ നിന്ന് സംഘടനയെ നിയന്ത്രിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. സംഘടനയുടെ മറ്റ് ഭാരവാഹികളെയും അന്വേഷണത്തിനിടെ ചോദ്യം ചെയ്തിരുന്നു.
നിയമം ലംഘിച്ച് പണപ്പിരിവ് നടത്തുകയും പണം ലഭിച്ച സ്രോതസ്സ് വെളിപ്പെടുത്താതിരിക്കുകയും ചെയ്തുവെന്ന കേസും നിലവിലുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.