Posted On
date_range Updated On
date_range റൂമില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി
മനാമ: ജിദാലിയില്‍ മലയാളികളുടെ ഫ്ളാറ്റില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. ഇന്നലെ കാലത്ത് ബുഅലി റെസ്റ്റോറന്‍റിന് പുറകിലുള്ള ഫ്ളാറ്റിലാണ്് സംഭവം. മുറിയിലുള്ള ഒരാള്‍ കാലത്ത് പുറത്തുപോയപ്പോള്‍ വാതില്‍ പൂട്ടിയിരുന്നില്ല. തുടര്‍ന്ന് ഏതാണ്ട് ഏഴുമണിയോടെയാണ് രണ്ടുപേര്‍ തങ്ങളുടെ ഫോണ്‍ കാണാതായ കാര്യം ശ്രദ്ധിക്കുന്നത്. ഫാറൂഖ്, ഫൈസല്‍ എന്നിവരുടെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. രണ്ടും വിലപിടിപ്പുള്ള ഫോണ്‍ ആണ്. ഇവര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് ഫ്ളാറ്റിലത്തെി പരിശോധന നടത്തി.
മുറി പൂട്ടാത്ത ഇടങ്ങളില്‍ കയറി മൊബൈല്‍ ഫോണും പണവും അപഹരിച്ച സംഭവങ്ങള്‍ മുമ്പും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.