പലയിടത്തും ചെമ്മീന്‍ ചാകര; വരും ദിവസങ്ങളില്‍ കുറയുമെന്ന് സൂചന 

മനാമ: നാലുമാസം നീണ്ട ചെമ്മീന്‍ ട്രോളിങ് അവസാനിച്ചതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മത്സ്യത്തൊഴിലാളികള്‍ കരക്കത്തെിച്ചത് 200 ടണ്‍ ചെമ്മീന്‍. 300ഓളം ബോട്ടുകളാണ് ചെമ്മീന്‍ പിടിക്കാനായി കടലില്‍ പോയത്. ഇതില്‍ ഓരോ ബോട്ടും ശരാശരി 270 കിലോ ചെമ്മീന്‍ വരെ പിടിച്ചതായാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 15മുതല്‍ ജൂലൈ 15 വരെയാണ് ബഹ്റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിന് നിരോധമുള്ളത്. 
ചെമ്മീനിന്‍െറ പ്രജജനകാലമാണിത്. നിരോധം നീങ്ങിയ ആദ്യദിവസങ്ങളിലെ മത്സ്യബന്ധനതോത് വെച്ച് വരുന്ന മാസങ്ങളിലും മീന്‍ ലഭിക്കുമെന്ന് കണക്കുകൂട്ടാനാകില്ളെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. നിരോധന കാലത്ത് അനധികൃതമായി ചെമ്മീന്‍ പിടിച്ചവരുണ്ട്. 
അതുണ്ടാക്കിയ പരിക്കിന്‍െറ ആഘാതം വരുംദിവസങ്ങളില്‍ മാത്രമേ അറിയാന്‍ സാധിക്കൂ. ആദ്യ ദിവസം ഒരു ബോട്ടില്‍ കിട്ടിയ ചെമ്മീന്‍ ശരാശരി 270 കിലോ ആയിരുന്നെങ്കില്‍ രണ്ടാം ദിവസം അത് 220കിലോയും മൂന്നാം ദിവസം 160 കിലോയും ആയിരുന്നു. 
ഓരോ ദിവസവും കുറയുന്നതിനാല്‍, വരുന്ന ആഴ്ചകളിലെ ശരാശരി എന്താകുമെന്ന് അനുമാനിക്കാകില്ളെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഒരു മാസം കഴിഞ്ഞാല്‍ പ്രതിദിനം ഒരു ബോട്ടിന് 80കിലോയെങ്കിലും ചെമ്മീന്‍ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ കാറ്റുകുറഞ്ഞ് ചൂട് കൂടുന്നത് മത്സ്യബന്ധന തൊഴിലാളികളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ചൂടു കൂടുന്നതോടെ, മത്സ്യങ്ങള്‍ കടലിനടിയിലേക്ക് പോകും. ആഗസ്റ്റില്‍ ചൂട് കൂടുന്നതോടെ, മത്സ്യം ലഭിക്കുന്ന തോത് കുറയുകയും സ്വാഭാവികമായും വില വര്‍ധിക്കുകയും ചെയ്യും. 
സാഫി പോലുള്ള മീനുകള്‍ക്ക് വില കൂടില്ളെങ്കിലും ഹമൂറിനും മറ്റും തീവിലയാകും. സെപ്റ്റംബര്‍ പകുതി കഴിയുമ്പോള്‍ മാത്രമേ പിന്നീട് വില കുറയാന്‍ സാധ്യതയുള്ളൂ. 
ചെമ്മീന്‍ വരവ് കൂടിയതില്‍ മത്സ്യതൊഴിലാളികളെ പോലെ ജനങ്ങളും സന്തോഷത്തിലാണ്. മാര്‍ക്കറ്റിലും കോള്‍ഡ് സ്റ്റോറുകളിലും മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ചെമ്മീന്‍ വാങ്ങുന്ന തിരക്കിലാണ്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.