മനാമ: വേനലിലെ ഉച്ചസമയത്തെ പുറംജോലി നിരോധം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ നിരവധി നിര്‍മാണ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി. തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഉച്ച 12 മുതല്‍ വൈകീട്ട് നാലുവരെ നിര്‍മ്മാണ സ്ഥലങ്ങള്‍ ശൂന്യമായിരിക്കുന്നത് നിയമം പാലിക്കപ്പെടുന്നു എന്നതിന്‍െറ സൂചനയാണെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ നിര്‍മാണ കമ്പനികളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിയുമായി സംസാരിച്ചു. വേനലില്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികള്‍ അവര്‍ വിശദീകരിച്ചു. തൊഴിലാളികള്‍ക്ക് അനുകൂല അന്തരീക്ഷമുണ്ടാക്കുകയും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുകയെന്നത് മന്ത്രാലയം മുന്‍ഗണ നല്‍കുന്ന കാര്യങ്ങളിലൊന്നാണെന്ന് മന്ത്രി പറഞ്ഞു. വിവിധ സ്ഥാപനങ്ങള്‍ നിയമം പാലിച്ച് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വേനല്‍ക്കാലത്തെ ഉച്ചസമയത്തെ തൊഴില്‍ നിരോധം നിലവില്‍ വന്ന് രണ്ടാഴ്ച പിന്നിടവെ, 25 സ്ഥാപനങ്ങള്‍ നിയമലംഘനം നടത്തിയതായി അധികൃതര്‍ കണ്ടത്തെിയിരുന്നു. കഴിഞ്ഞ ആഴ്ചത്തെ കണക്കനുസരിച്ച്, ജൂലൈ ഒന്നിന് നിയമം പ്രാബല്യത്തില്‍ വന്നതുമുതല്‍ ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ 1,473 തൊഴിലിടങ്ങളില്‍ പരിശോധന നടത്തിയിട്ടുണ്ട്.
95ശതമാനം പേരും നിയമം പാലിക്കുന്നുണ്ടെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിലെ ലേബര്‍ അഫയേഴ്സ് അണ്ടര്‍ സെക്രട്ടറി സബാഹ് അദ്ദൂസരി പറഞ്ഞിരുന്നു. മുന്നറിയിപ്പുകളില്ലാതെയാണ് ഇന്‍സ്പെക്ടര്‍മാര്‍ പരിശോധന നടത്തുന്നത്. നിരോധിത സമയത്ത് പുറത്ത് 56 പേര്‍ ജോലി ചെയ്യുന്നതായാണ് മുമ്പ് കണ്ടത്തെിയത്. നാലുഗവര്‍ണറേറ്റിലും കൂടിയുള്ള കണക്കാണിത്. നിര്‍മാണ മേഖലയിലാണ് നിയമ ലംഘനം കണ്ടത്തെിയത്. ഇവരുടെ പേരുവിവരങ്ങള്‍ നിയമനടപടിക്കായി പബ്ളിക് പ്രൊസിക്യൂഷന് കൈമാറിയിട്ടുണ്ട്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സബാഹ് അദ്ദൂസരി ആവര്‍ത്തിച്ച് വ്യക്തമാക്കി. തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുന്നതാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു. 2012ല്‍ പുതിയ തൊഴില്‍ നിയമം വന്നതോടെ, വീട്ടുജോലിക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്. എന്നാല്‍ സ്വകാര്യ ഭവനങ്ങളില്‍ പ്രവേശിക്കാനുള്ള അധികാരം ലേബര്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കില്ല. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലേക്കാണ് നിരോധമെങ്കിലും കാലാവസ്ഥയില്‍ വന്ന മാറ്റം പരിഗണിച്ച് ഇത് സെപ്റ്റംബര്‍ പകുതി വരെയെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് പലരും ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിനോട് സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. വേനലിലെ ഉച്ച സമയത്തെ പുറം ജോലി നിരോധം ലംഘിക്കുന്നവരെ കണ്ടത്തൊനായി മനുഷ്യാവകാശ ഗ്രൂപ്പ് കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. ‘ബഹ്റൈന്‍ ഹ്യൂമന്‍ റൈറ്റ്സ് വാച്ച് സൊസൈറ്റി’യാണ് അറബിയില്‍ ഹാഷ് ടാഗ് കാമ്പയിന്‍ തുടങ്ങിയത്. എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ഇതിന്‍െറ ലക്ഷ്യമെന്ന് കഴിഞ്ഞ ദിവസം ഭാരവാഹികള്‍ പറഞ്ഞു.
നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ഫോട്ടോ എടുത്ത് 36455424 എന്ന വാട്ട്സ് ആപ് നമ്പറിലേക്കോ, manama555@hotmail.com എന്ന ഇ-മെയിലിലേക്കോ അയക്കാം.
ഒട്ടുമിക്കവരും നിയമംപാലിക്കുന്നവരാണെങ്കിലും ഫ്രീ വിസയിലും മറ്റുമുള്ളവരെ വെച്ച് മുതലെടുക്കുന്നവരുമുണ്ട്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കാനും ഉഷ്ണജന്യ രോഗം, സൂര്യാഘാതം,നിര്‍ജലീകരണം എന്നിവ ഒഴിവാക്കുന്നതിനുമാണ് ഈ നിയമം ആവിഷ്കരിച്ചത്. നിയമം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ മന്ത്രാലയം നടത്തിയിട്ടുണ്ട്.2007ല്‍ ഉച്ച വിശ്രമം ജി.സി.സി-അറബ് രാജ്യങ്ങളില്‍ ആദ്യം ഏര്‍പ്പെടുത്തിയത് ബഹ്റൈനാണ്.
കഴിഞ്ഞ വര്‍ഷം ഭൂരിഭാഗം കമ്പനികളും നിയമം പാലിച്ചതായി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.