????????????? ????????? ???? ????? ????????? ???????????? ????????????? ??????? ???????? ????? ????????? ?????

മന്ത്രിസഭാ യോഗം: അട്ടിമറി അതിജീവിച്ച തുര്‍ക്കിക്ക് അഭിവാദ്യം അര്‍പ്പിച്ച് ബഹ്റൈന്‍

മനാമ: ഫ്രാന്‍സിലെ തീവ്രവാദി ആക്രമണത്തെ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം ശക്തമായി അപലപിച്ചു. പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് മീറ്റിങ്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരോടുള്ള അനുശോചനം ഫ്രാന്‍സ് ഭരണകൂടത്തിനും ജനങ്ങള്‍ക്കും അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ മതത്തിനും മാനവികതക്കും എതിരാണെന്നും ഏതെങ്കിലും പ്രത്യയശാസ്ത്രങ്ങളുമായി ഭീകരതയെ ബന്ധിപ്പിക്കാന്‍ സാധിക്കില്ളെന്നും കാബിനറ്റ് അഭിപ്രായപ്പെട്ടു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ലോകം മുഴുവന്‍ കൈകോര്‍ക്കേണ്ട സമയമാണിത്. എവിടെയും ഭീകരാക്രമണങ്ങള്‍ നടക്കാമെന്ന സ്ഥിതിയാണിന്ന് നിലനില്‍ക്കുന്നത്. ഇതിനെതിരെ ജാഗ്രതയോടെ മുന്നോട്ട് നീങ്ങണമെന്നാണ് സമകാലിക സംഭവങ്ങള്‍ ആവശ്യപ്പെടുന്നതെന്നും കാബിനറ്റ് വ്യക്തമാക്കി. വിമത സൈനിക അട്ടിമറി അതിജീവിച്ച് തുര്‍ക്കി സാധാരണ നില കൈവരിച്ചതില്‍ കാബിനറ്റ് ആശ്വാസം പ്രകടിപ്പിച്ചു. ഉര്‍ദുഗാന്‍െറ പിന്നില്‍ അണിനിരക്കാനും രാജ്യത്തെ നിയമാനുസൃത ഭരണകൂടത്തിന് പിന്തുണ നല്‍കാനും തയാറായ ജനതയുടെ നടപടി ശ്ളാഘനീയമാണെന്ന് വിലയിരുത്തി. സംഭവത്തില്‍ കൊല്ലപ്പെട്ടവര്‍ക്കായി അനുശോചനമറിയിക്കുകയും കൂടുതല്‍ സമാധാനത്തോടെ മുന്നോട്ട് പോകാന്‍ തുര്‍ക്കിക്ക് സാധ്യമാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 
ഹൂറത് സനദ്, ജിദ്ഹഫ്സ് തുടങ്ങിയ സ്ഥലങ്ങളിലെ മുനിസിപ്പല്‍ ഒൗട്ട് ലെറ്റുകളിലെ സേവനങ്ങളില്‍ എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പ്രധാനമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജനങ്ങളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുന്ന പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രാലയത്തിന്‍െറ പ്രവര്‍ത്തനങ്ങളില്‍ കാബിനറ്റ് മതിപ്പ് രേഖപ്പെടുത്തി. മുഹറഖ് ഗവര്‍ണറേറ്റ് പരിധിയില്‍ നേരത്തെ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ആരാഞ്ഞു. മുഹറഖ് പാര്‍ക്ക്, പഴയ സൂഖ് എന്നിവയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിച്ച നടപടികളാണ് ചര്‍ച്ച ചെയ്തത്. മുഹറഖ് സൂഖില്‍ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് സമുച്ചയം പണിയുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കി. തൊഴില്‍ വിപണിയില്‍ പരിശീലന കേന്ദ്രങ്ങളുടെ പങ്കിനെക്കുറിച്ച് തൊഴില്‍-സാമൂഹിക ക്ഷേമകാര്യ മന്ത്രി വിശദീകരിച്ചു. ബന്ധപ്പെട്ട കേന്ദ്രങ്ങളുമായി സഹകരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നിലനിര്‍ത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക വളര്‍ച്ച ശക്തമാക്കുന്നതിന് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും പദ്ധതികള്‍ ആവിഷ്കരിക്കാന്‍ കാബിനറ്റ് തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രി മുന്നോട്ടുവെച്ചു. പാര്‍ലമെന്‍റില്‍ നിന്നുള്ള അഞ്ച് നിര്‍ദേശങ്ങളും മന്ത്രിസഭ ചര്‍ച്ച ചെയ്തു. കാബിനറ്റ് തീരുമാനങ്ങള്‍ സെക്രട്ടറി ഡോ. യാസിര്‍ ബിന്‍ ഈസ അന്നാസിര്‍ വിശദീകരിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.