അല്‍ വിഫാഖ് സൊസൈറ്റി  പിരിച്ചുവിട്ട് കോടതി ഉത്തരവായി 

മനാമ: ബഹ്റൈനിലെ പ്രധാന പ്രതിപക്ഷ കക്ഷിയായ അല്‍ വിഫാഖ് നാഷണല്‍ ഇസ്ലാമിക് സൊസൈറ്റി ഹൈ സിവില്‍ കോടതി പിരിച്ചുവിട്ടു. 
സൊസൈറ്റിയുടെ എല്ലാ ഓഫിസുകളും അടച്ചുപൂട്ടാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നീതിന്യായ ഇസ്ലാമിക കാര്യ ഒൗഖാഫ് മന്ത്രാലയം നല്‍കിയ കേസിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസവും സൊസൈറ്റിയുടെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. ഇത് മൂന്നാം തവണയാണ് അവര്‍ കോടതിയിലത്തൊതിരിക്കുന്നത്. സൊസൈറ്റിയുടെ കൈവശമുള്ള പണം രാജ്യത്തിന്‍െറ ട്രഷറിയില്‍ സൂക്ഷിക്കാനും കോടതി ഉത്തരവില്‍ പറയുന്നു. 
ജൂണ്‍ 14നാണ് അല്‍ വിഫാഖിന്‍െറ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കിയത്. തുടര്‍ന്ന് സൊസൈറ്റിയുടെ സ്വത്തുവകകള്‍ മരവിപ്പിക്കുകയും ഓഫിസ് അടക്കുകയും ചെയ്തു. ഭരണഘടനയെ മാനിക്കാതിരിക്കുക, ഭീകരര്‍ക്ക് പിന്തുണ നല്‍കുക, ആഭ്യന്തര കാര്യങ്ങളില്‍ വിദേശ പിന്തുണ തേടുക, കോടതിയെ മാനിക്കാതിരിക്കുക, രാഷ്ട്രീയത്തില്‍ മതം കലര്‍ത്തുക, ആരാധനാലയങ്ങളെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുക, നിയമലംഘനത്തിന് ആഹ്വാനം നല്‍കുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തപ്പെട്ടത്. ബഹ്റൈന്‍ പാര്‍ലമെന്‍റിന്‍െറ അംഗീകാരം സംഘടന ചോദ്യം ചെയ്തതെന്നും കോടതി രേഖയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.