?????? ????? ??????????? ??????????? ???????? ?????? ???? ???????? ???????????? ??????

ആഘോഷമായി ‘സ്നോ ഇന്‍ സമ്മര്‍’ പങ്കെടുത്തത് 28,000 പേര്‍  

മനാമ: കഴിഞ്ഞ ദിവസം സമാപിച്ച ‘സ്നോ ഇന്‍ സമ്മര്‍’ ആഘോഷ പരിപാടികളില്‍ മൊത്തം 28,539 പേര്‍ പങ്കെടുത്തതായി ബഹ്റൈന്‍ ടൂറിസം ആന്‍റ് എക്സിബിഷന്‍ അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. പെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈന്‍ എക്സിബിഷന്‍ സെന്‍ററിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. ‘മനാമ ഗള്‍ഫ് ടൂറിസം തലസ്ഥാനം-2016’ എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പ്രസ്തുത ആഘോഷത്തില്‍ എല്ലാ വിഭാഗം ജനങ്ങളും എത്തി. ഹാളിനുള്ളില്‍ മഞ്ഞ് സൃഷ്ടിച്ച് ഒരുക്കിയ വിനോദ പരിപാടികള്‍ പുതിയ അനുഭവമായി. ജി.സി.സി രാജ്യങ്ങളില്‍ നിന്ന് ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയവരും ആഘോഷങ്ങളില്‍ പങ്കാളികളായി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.