മനാമ: ജനനസര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാനുള്ള കിയോസ്കുകള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. 24 കിയോസ്കുകളാണ് ആശുപത്രികളിലും പൊതുഇടങ്ങളിലുമായി സ്ഥാപിച്ചത്. ജനനസര്‍ട്ടിഫിക്കറ്റിന് ഏകജാലക സംവിധാനം എന്ന നിലക്കാണ് ഇത് തുടങ്ങിയത്.
ഇതോടെ, സര്‍ട്ടിഫിക്കറ്റുകള്‍ക്കായുള്ള കാത്തിരിപ്പും അധ്വാനവും ഒഴിവാക്കാനാകും. സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹും ഇന്‍ഫര്‍മേഷന്‍ ആന്‍റ് ഇ-അതോറിറ്റി (ഐ.ജി.എ.) ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് അല്‍ ഖാഇദും ചേര്‍ന്ന് കിയോസുകള്‍ രാജ്യത്തിന് സമര്‍പ്പിച്ചു. പുതിയ പദ്ധതി നിലവില്‍ വന്നതോടെ, നേരത്തെ 15 ഘട്ടങ്ങളായി പൂര്‍ത്തീകരിച്ചിരുന്ന സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷാരീതി ഏഴ് ഘട്ടമായി കുറഞ്ഞെന്ന് ഐ.ജി.എ. അധികൃതര്‍ പറഞ്ഞു. നേരത്തെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നാല് ആഴ്ച എടുത്തിരുന്നത് അഞ്ച് പ്രവൃത്തി ദിവസമായും കുറഞ്ഞിട്ടുണ്ട്. ഇലക്ട്രോണിക് സംവിധാനം വഴി ജനനസര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുന്ന രീതി 2010ലാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ വന്നത്. ബഹ്റൈനിലെ എല്ലാ പൊതു-സ്വകാര്യ ആശുപത്രികളെയും ഈ സംവിധാനവുമായി ബന്ധിപ്പിച്ചാണ് പുതിയ കിയോസ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.