Posted On
date_range Updated On
date_range മൂടല്‍മഞ്ഞ് തുടരുന്നു; പുലര്‍ച്ചെ ദൂരക്കാഴ്ച കുറഞ്ഞു
മനാമ: രാജ്യത്ത് രണ്ടുദിവസമായി പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് തുടരുന്നു. ദൂരക്കാഴ്ച കുറഞ്ഞതിനാല്‍ രാവിലെയുള്ള വാഹന ഗതാഗതത്തെ ഇത് ഗുരുതരമായി ബാധിച്ചിട്ടുണ്ട്. നിരവധി ചെറിയ അപകടങ്ങളും ഗതാഗതക്കുരുക്കും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതിരാവിലെ ജോലിക്കും മറ്റും പുറപ്പെട്ടവര്‍ ഗതാഗതക്കുരുക്ക് മൂലം ബുദ്ധിമുട്ടി. ദൂരക്കാഴ്ച കുറയുമെന്നതിനാല്‍ മൂടല്‍മഞ്ഞുള്ളപ്പോള്‍ വാഹനങ്ങളുടെ വേഗം കുറക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. കാല്‍നടയാത്രികരും ജാഗ്രത പാലിക്കണം. റോഡ് മുറിച്ചുകടക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ച രാജ്യത്ത് അനുഭവപ്പെട്ട കൂടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞ താപനില 11 ഡിഗ്രി സെല്‍ഷ്യസും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.