കനിവുള്ളവര്‍ കാണൂ, ഈ കുടുംബത്തിന്‍െറ ദുരിതം

മനാമ: ഭര്‍ത്താവ് ഉപേക്ഷിച്ചുപോയി... രണ്ട് കുട്ടികള്‍ക്ക് വിസയില്ല... പണമില്ലാത്തതിനാല്‍ വീട്ടില്‍ അടുപ്പുപോലും പുകയുന്നില്ല. ഗുദൈബിയയിലെ ഒറ്റമുറി ഫ്ളാറ്റില്‍ താമസിക്കുന്ന കണ്ണൂര്‍ സ്വദേശിയായ സ്ത്രീയുടെ കഥയാണിത്. 
ഒമ്പതിലും അഞ്ചിലും പഠിക്കുന്ന മക്കളുടെ ഫീസ് ഒരാഴ്ചക്കകം അടച്ചില്ളെങ്കില്‍ സ്കൂളില്‍ നിന്ന് പുറത്താക്കും. രണ്ടുമാസത്തെ വാടക കുടിശ്ശികയായതിനാല്‍ വീട്ടില്‍ നിന്നും ഏത് സമയത്തും ഇറങ്ങേണ്ടിവരും. ഭാവി എന്തെന്നറിയാതെ കണ്ണീരൊഴുക്കി പ്രാര്‍ഥിക്കുകയാണ് പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഈ യുവതി. 
ബഹ്റൈനില്‍ ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇരിക്കൂര്‍ സ്വദേശിയായ ഭര്‍ത്താവ് 2010ലാണ് ഇവരെ ഇങ്ങോട്ട് കൊണ്ടുവന്നത്. മക്കള്‍ ഈ സമയം നാട്ടിലായിരുന്നു. 2011ല്‍ നാട്ടിലേക്ക് പോയ ഭര്‍ത്താവ് പിന്നീട് തിരിച്ചുവന്നില്ല. 
അന്വേഷിച്ചപ്പോള്‍ വരാന്‍ താല്‍പര്യമില്ളെന്നും ബന്ധം ഒഴിയുകയുമാണെന്നുമറിയിച്ചു. മക്കളെ അനാഥാലയത്തിലാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇതുകേട്ട യുവതി രണ്ടുമക്കളെയും രണ്ടാഴ്ചത്തെ ബിസിനസ് വിസയില്‍ ബഹ്റൈനിലേക്ക് കൊണ്ടുവന്നു. പിന്നീട് വിസ സംഘടിപ്പിക്കാമെന്നാണ് കരുതിയത്. ഒരുവര്‍ഷത്തോളമായി അവര്‍ ഇവിടെയുണ്ട്. മാസം 120 ദിനാര്‍ വാടകയുള്ള ഫ്ളാറ്റിലാണ് താമസം. 
വാടക കൊടുക്കാനും നിത്യവൃത്തിക്കുമായി ജോലിക്കായി പല വാതിലുകള്‍ മുട്ടി. കഷ്ടപ്പെട്ട് പണമുണ്ടാക്കി ഡ്രൈവിങ് ലൈസന്‍സ് എടുത്തു. എന്നിട്ടും ജോലി ലഭിച്ചില്ല. പലരില്‍ നിന്നും ചെറിയ തുകകള്‍ കടം വാങ്ങിയാണ് ഇതുവരെ ജീവിതം മുന്നോട്ടുകൊണ്ടുപോയത്. ഭക്ഷണം ഒരുനേരമാക്കി. അതും ബ്രഡോ മുട്ടയോ മാത്രം. 
അരി ആഹാരം കഴിച്ചിട്ട് മാസങ്ങളായി. പലപ്പോഴും ഭക്ഷണം വെള്ളത്തിലൊതുങ്ങും. കുടിവെള്ളമില്ലാത്തതിനാല്‍ പൈപ്പ് വെള്ളം ചൂടാക്കിയാണ് കുടിക്കുന്നത്.  പോഷകാഹാരം ലഭിക്കാതെ കുട്ടികളുടെ ആരോഗ്യ സ്ഥിതിയും മോശമായി. വിസ കാലാവധി കഴിഞ്ഞ് മക്കളുടെ പേരില്‍ ഫൈനായി. ഇതിനിടെ ഭര്‍ത്താവിന്‍െറ  വിവാഹമോചന നോട്ടീസുമത്തെി. തുണയില്ലാത്തതിനാല്‍ നാട്ടിലേക്ക് പോകാന്‍ വഴിയില്ല. പൊതുമാപ്പ് കാലയളവില്‍ മക്കളുടെ വിസ ശരിയാക്കാന്‍ ശ്രമം നടത്തിയെങ്കിലും പാസ്പോര്‍ട്ട് മറ്റൊരാളുടെ കൈയിലായിരുന്നതിനാല്‍ നടന്നില്ല. ഇനിയും ആരുടെയെങ്കിലും മുന്നില്‍ കൈനീട്ടാന്‍ മടിയുള്ളതിനാല്‍ ജോലിക്കുള്ള ശ്രമം ഊര്‍ജിതമാക്കി. 
രണ്ടാഴ്ച മുമ്പ് ചെറിയ ജോലി ലഭിച്ചു. ഇതുവരെ ശമ്പളം ലഭിക്കാത്തതിനാല്‍ കാര്യങ്ങളെല്ലാം പഴയപടിയാണ്. കുട്ടികള്‍ക്ക് വിസയെടുക്കാന്‍ സഹായിക്കാമെന്ന് ഇപ്പോള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍െറ ഉടമസ്ഥന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ രണ്ടുപേര്‍ക്കും കൂടി 1400 ദിനാര്‍ പിഴയടക്കണം. ഒരാഴ്ചക്കകം കുട്ടികളുടെ സ്കൂള്‍ ഫീസിനായുള്ള തുകയും കണ്ടത്തെണം. വാടക നല്‍കാത്തതിനാല്‍ വീട്ടുടമസ്ഥന്‍െറ കുടിയിറക്കല്‍ ഭീഷണിയുമുണ്ട്. 
കുടുംബത്തിന്‍െറ ദുരിതമറിഞ്ഞ് സാമൂഹിക പ്രവര്‍ത്തകനായ സലാം മമ്പാട്ടുമൂല കഴിഞ്ഞദിവസം അത്യാവശ്യം വേണ്ട ഭക്ഷ്യസാധനങ്ങളത്തെിച്ചു. കുട്ടികളുടെ പിഴയടച്ച് അവരുടെ വിസ തരപ്പെടുത്തലാണ് ഏറ്റവും അടിയന്തര ആവശ്യം. സ്കൂള്‍ ഫീസും വീട്ടുവാടകയും നല്‍കണം. ഇതിനായുള്ള തുക കണ്ടത്തൊനുള്ള പരിശ്രമത്തിലാണ് അദ്ദേഹം. സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 33748156 എന്ന നമ്പറില്‍ ബന്ധപ്പെടാം.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.