മനാമ: രാജ്യത്തെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ജോര്‍ഡനുമായി സഹകരിക്കാന്‍ സന്നദ്ധമാണെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ബഹ്റൈന്‍ സന്ദര്‍ശനത്തിനത്തെിയ ജോര്‍ഡന്‍ പാര്‍ലമെന്‍റ് സംഘത്തെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്‍റ് അംഗവും തൊഴില്‍-സാമൂഹികക്ഷേമ-പാര്‍പ്പിട കാര്യ കമ്മിറ്റി ചെയര്‍മാനുമായ അബ്ദുല്ല ഉബൈദാത്തിന്‍െറ നേതൃത്വത്തിലുള്ള സംഘത്തില്‍ പാര്‍ലമെന്‍റംഗങ്ങളായ ഡോ. മുഹ്സിന്‍ അല്‍റഹൂബ്, മുഹമ്മദ് അദ്ദഹ്റാവി, സലീം അല്‍ബതാനിയ്യ, മുഹമ്മദ് അല്‍ഹജായ എന്നിവരുമുണ്ടായിരുന്നു.
എല്‍.എം.ആര്‍.എ പ്രവര്‍ത്തനങ്ങള്‍ ഉസാമ അല്‍അബ്സി സംഘത്തിന് വിശദീകരിച്ച് കൊടുത്തു.
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതില്‍ എല്‍.എം.ആര്‍.എ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികള്‍ ഗുണകരമാണെന്ന് സംഘം വിലയിരുത്തി.
വിദേശ തൊഴിലാളികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്താനും നിയമവിരുദ്ധ കുടിയേറ്റം ഇല്ലാതാക്കാനും സ്വീകരിച്ച നടപടികളും അദ്ദേഹം വിശദീകരിച്ചു. സ്വദേശി തൊഴില്‍ ശക്തിക്ക് അര്‍ഹമായ പരിഗണന നല്‍കാനും അവരെ വിവിധ മേഖലകളില്‍ നിയമിക്കാനും എല്‍.എം.ആര്‍.എ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഏറെ ഫലപ്രദമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.