മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ രക്ഷാധികാരത്തില്‍ നടക്കുന്ന പുഷ്പ-ഫല പ്രദര്‍ശനത്തിന് (ഇന്‍റര്‍നാഷനല്‍ ഗാര്‍ഡന്‍ ഷോ) ഫെബ്രുവരി 24ന് തുടക്കമാവും.
എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന ഗാര്‍ഡന്‍ ഷോ ഫെബ്രുവരി 25 മുതല്‍ 28 വരെ നീണ്ടുനില്‍ക്കും. കാര്‍ഷിക മേഖലക്ക് പ്രോത്സാഹനം നല്‍കുന്നതിനായി ഗാര്‍ഡന്‍ ഷോ 2003ലാണ് ആരംഭിച്ചത്. രാജപത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍ പേഴ്സണ്‍ പ്രിന്‍സസ് ശൈഖ സബീക്ക ബിന്‍ത് ഇബ്രാഹിം ആല്‍ല്‍ഖലീഫ മുന്‍കൈയെടുത്ത് ആരംഭിച്ച ഷോ മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായാണ് നടന്നത്. പോയവര്‍ഷം ഗാര്‍ഡന്‍ഷോക്ക് 32,000 പേര്‍ എത്തിയിരുന്നു.‘മരങ്ങളുടെ സംരക്ഷണം’ എന്നതാണ് ഇത്തവണത്തെ ഷോയുടെ ആപ്തവാക്യം.
ഗാര്‍ഡന്‍ ഷോയുടെ ഭാഗമായി വിവിധ പരിശീലന പരിപാടികളും നടക്കും.
ഷോയില്‍ 155 സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പങ്കാളിത്തം ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.