വിദേശ നിക്ഷേപത്തിനുള്ള പദ്ധതികള്‍  അനിവാര്യം –കിരീടാവകാശി 

മനാമ: കൂടുതല്‍ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം മിലിട്ടറി ഹോസ്പിറ്റലിന് സമീപമുള്ള വാദി സൈലിലെ ഷോപ്പിങ് മാള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ചെറുകിട വ്യാപാരികള്‍ രാജ്യത്തെ സാമ്പത്തിക വികസനത്തില്‍ ശക്തമായ പങ്കാണ് വഹിക്കുന്നതെന്നും അതിനാല്‍ ചെറുകിട-ഇടത്തരം മേഖലകളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
ജി.സി.സി, മിഡില്‍ ഈസ്റ്റ് മേഖലയിലെ സാമ്പത്തിക-വ്യാപാര കേന്ദ്രമായി ബഹ്റൈനെ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഷോപ്പിങ് മാളുകള്‍ തദ്ദേശീയമായ സാമ്പത്തിക വികസനത്തില്‍ പങ്കാളികളാകണമെങ്കില്‍ അതില്‍ സ്വദേശികളുടെ ശക്തമായ സാന്നിധ്യം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.എഫ് കമാന്‍റര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, നാഷണല്‍ ഗാര്‍ഡ് മേധാവി മേജര്‍ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ യൂസുഫ് ബിന്‍ അഹ്മദ് അല്‍ജലാഹിമ, ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ദിയാബ് ബിന്‍ സഖര്‍ അന്നഈമി എന്നിവര്‍ ചേര്‍ന്ന് കിരീടാവകാശിയെയും മകനെയും സ്വീകരിച്ചു. ബി.ഡി.എഫ് 48ാം സ്ഥാപക ദിനത്തോടനുബന്ധിച്ച് എല്ലാ സൈനികര്‍ക്കും അദ്ദേഹം പ്രത്യേകം ആശംസകള്‍ നേര്‍ന്നു. 
രാജ്യത്ത് സുരക്ഷയും സമാധാനവും സാധ്യമാക്കുന്നതില്‍ ബി.ഡി.എഫ് വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.