സാംസ്കാരിക പാരമ്പര്യത്തില്‍ കലകള്‍ക്ക് സുപ്രധാന സ്ഥാനം –പ്രധാനമന്ത്രി

മനാമ: നാടിന്‍െറ സാംസ്കാരിക പാരമ്പര്യത്തില്‍ കലകള്‍ക്ക് സുപ്രധാന സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ അവാല്‍ ഡ്രാമ തിയേറ്റര്‍ ഭാരവാഹികളെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ജനങ്ങളുടെയും സമൂഹത്തിന്‍െറയും സാംസ്കാരിക-നാഗരിക മാനങ്ങളുടെ വെളിപ്പെടുത്തലാണ് കലയെന്നും തങ്ങളുടെ ദൗത്യം ശരിയായ വിധത്തില്‍ പ്രതിഫലിപ്പിക്കാന്‍ കലാകാരന്മാര്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
ജി.സി.സി രാജ്യങ്ങളിലെ കലാകാരന്‍മാരും കലാകാരികളും അറബ് മേഖലയില്‍ തന്നെ പേരെടുത്തവരാണ്. 
കലക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ച ധാരാളം പേര്‍ നമുക്കുള്ളണ്ട്. രാജ്യത്തിന്‍െറ സാംസ്കാരിക ഒൗന്നിത്യത്തെ അടയാളപ്പെടുത്താന്‍ കലാകാരന്മാര്‍ക്ക് സാധിക്കണം. 
കലാകാരന്മാര്‍ ദേശീയ പ്രശ്നങ്ങളില്‍ ജനപക്ഷത്ത് നിലകൊള്ളുന്നവരാണെന്നത് ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ഒമ്പതാമത് അവാല്‍ നാടക മേളയില്‍ പങ്കെടുക്കാനത്തെിയ കലകാരന്മാരും കൂടിക്കാഴ്ച്ചയില്‍ സന്നിഹിതരായിരുന്നു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.