മനാമ: ഇറാന്‍ വിഭാഗീയത പ്രോത്സാഹിപ്പിച്ച് മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണെന്ന് ബി.ഡി.എഫ് മേധാവി ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ വ്യക്തമാക്കി.
48ാമത് ബി.ഡി.എഫ് സ്ഥാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇറാന്‍െറ രാഷ്ട്രീയ പ്രസ്താവനകള്‍ ശത്രുതാപരമാണെന്നും അയല്‍പക്ക ബന്ധത്തെ സാരമായി ബാധിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
മേഖലയില്‍ വിഭാഗീയതയുണ്ടാക്കി അസ്വസ്ഥത സൃഷ്ടിക്കുകയാണ് ആ രാജ്യത്തിന്‍െറ ലക്ഷ്യം. കിഴക്കും പടിഞ്ഞാറും തമ്മില്‍ സഹവര്‍ത്തിത്വവും സഹകരണവും സാധ്യമാക്കുന്നതിനാണ് അറബ് രാഷ്ട്രങ്ങള്‍ ശ്രമിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളുമായും വിവിധ മേഖലകളില്‍ സഹകരണം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്.
ഇറാന്‍െറ പദ്ധതികള്‍ സുതാര്യമല്ല. വഞ്ചനാപരമായ നിലപാടിലൂടെ മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുകയാണ് അവര്‍. ഇറാന്‍ അധികാരികളുടെ പ്രസ്താവനകളും നിലപാടുകളും അതാണ് കാണിക്കുന്നത്.
തീവ്രവാദ ഗ്രൂപ്പുകളെ വളര്‍ത്തി മേഖലയിലെ വിവിധ രാഷ്ട്രങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും അയല്‍പക്ക സൗഹൃദം കാത്തുസൂക്ഷിക്കാനും ഇറാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. 1968 ഫെബ്രുവരി അഞ്ചിനാണ് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് രൂപവത്കരിക്കപ്പെട്ടത്.
രാജ്യത്തെ പ്രതിരോധിക്കുന്നതിനും അതിര്‍ത്തികള്‍ കാക്കുന്നതിനും സമാധാനവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും ആത്മാര്‍ഥമായ സേവനമാണ് ബി.ഡി.എഫ് നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പുതിയ സാങ്കേതിക വിദ്യകള്‍ സ്വാംശീകരിക്കുന്നതിലും യുദ്ധതന്ത്രങ്ങള്‍ സ്വായത്തമാക്കുന്നതിലും ബി.ഡി.എഫ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പുതുതായി രൂപം കൊണ്ട അറബ് സഖ്യസേനയില്‍ പങ്കാളിത്തം വഹിക്കാന്‍ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.