ഇസ്രായേലി നടീ-നടന്‍മാര്‍ അഭിനയിച്ച സിനിമകള്‍ നിരോധിക്കണമെന്ന് ആവശ്യം

മനാമ: ഇസ്രായേലി നടീ-നടന്‍മാര്‍ അഭിനയിച്ചതോ, ഇസ്രായേലിനെ പിന്തുണക്കുന്നവര്‍ ഉള്‍പ്പെട്ടതോ ആയ സിനിമകള്‍ ബഹ്റൈനില്‍ പ്രദര്‍ശിപ്പിക്കുന്നത് നിയമം വഴി തടയണമെന്നാവശ്യപ്പെട്ട് ചില എം.പിമാര്‍ രംഗത്തുവന്നതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍-അമേരിക്കന്‍ താരമായ നടാലി പോര്‍ട്മാന്‍ അഭിനയിച്ച ‘ജെയ്ന്‍ ഗോട് എ ഗണ്‍’ എന്ന സിനിമയുടെ റിലീസ് കഴിഞ്ഞ ദിവസം തടയാന്‍ ശ്രമമുണ്ടായെങ്കിലും വിജയിച്ചില്ല. 2002ലെ രാജ്യത്തെ പബ്ളിക്കേഷന്‍ നിയമപ്രകാരം സിനിമയുടെ ഉള്ളടക്കവുമായി ബന്ധപ്പെട്ട് മാത്രമേ നിരോധം ഏര്‍പ്പെടുത്താന്‍ കഴിയൂ എന്നതിനാലാണ് ഈ ശ്രമം വിജയിക്കാതിരുന്നത്. ഏതെങ്കിലും പ്രത്യേക ദേശത്തുനിന്നുള്ളതാണ് എന്ന കാരണം കൊണ്ട് സിനിമയുടെ പ്രദര്‍ശനം തടയാന്‍ നിയമം അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഇസ്രായേല്‍ നടീ-നടന്‍മാരുള്ള സിനിമ നിരോധിക്കണമെന്ന ആവശ്യം ചിലര്‍ ഉയര്‍ത്തിയത്. എം.പി.ജമാല്‍ ദാവൂദിന്‍െറ നേതൃത്വത്തിലാണ് ഇതിന്‍െറ കാമ്പയിന്‍ നടക്കുന്നത്. ‘അനധികൃത രാജ്യ’മായ ഇസ്രായേലിന്‍െറ പങ്കാളിത്തമുള്ള സിനിമ രാജ്യത്ത് അനുവദിക്കുന്നത് നൈതികമായി ശരിയല്ളെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, തങ്ങള്‍ ഇസ്രായേല്‍ ഒഴികെയുള്ള രാജ്യങ്ങളിലെ ജൂതര്‍ക്ക് എതിരല്ളെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മതങ്ങളെയും ഞങ്ങള്‍ മാനിക്കുന്നുണ്ട്. ജൂതമതവും സയണിസവും തമ്മില്‍ വലിയ വിത്യാസമുണ്ട്. ഇക്കാര്യം എല്ലാവര്‍ക്കും അറിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്‍റിന്‍െറ പബ്ളിക് യൂട്ടിലിറ്റീസ് ആന്‍റ് എന്‍വിയോണ്‍മെന്‍റ് അഫയേഴ്സ് കമ്മിറ്റി അധ്യക്ഷന്‍ ആദില്‍ അല്‍ അസൂമിയും സമാന അഭിപ്രായം പങ്കുവച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.