???. ????????? ????

വിട പറഞ്ഞത് ബഹ്റൈനില്‍  ഏറെ ആദരിക്കപ്പെട്ട കലാകാരന്‍

മനാമ: കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ വെച്ച് വിടപറഞ്ഞ ഡോ. പ്രഭാകര്‍ വാഗ് ബഹ്റൈനില്‍ ആദരിക്കപ്പെടുകയും ഏറെ സ്നേഹിക്കപ്പെടുകയും ചെയ്ത ചിത്രകാരന്‍. രാജ്യത്ത് നിരവധി ശിഷ്യന്‍മാരെയും സുഹൃത്തുക്കളെയും സ്വന്തമാക്കുകയും ചിത്രകലാ മേഖലയില്‍ നിറഞ്ഞുനില്‍ക്കുകയും ചെയ്ത വ്യക്തിത്വം കൂടിയായിരുന്നു ഡോ. പ്രഭാകര്‍ വാഗ്. അധ്യാപകന്‍, ചിത്രകാരന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച അദ്ദേഹം, ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് മറക്കാനാകാത്ത ഗുരു കൂടിയാണ്. ശില്‍പകലയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. പ്രഭാകര്‍ മഹാരാഷ്ട്ര സ്വദേശിയാണ്. ബംഗളൂരുവില്‍ വിശ്രമ ജീവിതം നയിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെയായിരുന്നു മരണം. 
ശില്‍പകലയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. പ്രഭാകര്‍ വാഗ് മസ്കത്ത് ഇന്ത്യന്‍ സ്കൂളില്‍ നിന്നാണ് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലേക്ക് എത്തുന്നത്. 2000ല്‍ കലാ അധ്യാപകനായി എത്തിയ അദ്ദേഹം ആര്‍ട്ട് ആന്‍റ് ക്രാഫ്റ്റ് വകുപ്പിന്‍െറ തലവനുമായി. 2008 തുടക്കം വരെ ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ ജോലി ചെയ്ത ശേഷം നാട്ടിലേക്ക് തിരിക്കുകയായിരുന്നു. 
ഡോ. പ്രഭാകര്‍ വാഗുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച കാലം ഒരിക്കലും മറക്കാന്‍ സാധിക്കില്ളെന്ന് സ്കൂളിലെ സംഗീത അധ്യാപകനായ ചെന്നൈ സ്വദേശി ഹാജി പോള്‍ മുഹമ്മദ് പറഞ്ഞു. ചിത്രകാരന്‍, സംഗീത ആസ്വാദകന്‍, നല്ളൊരു പാചകക്കാരന്‍, സഹൃദയന്‍ എന്നീ നിലകളിലെല്ലാം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ഡോ. പ്രഭാകര്‍ വാഗ്. ചിത്രരചനക്ക് കൈയില്‍ കിട്ടുന്ന എന്തും മാധ്യമമാക്കി മാറ്റുമായിരുന്നു അദ്ദേഹം. സംഗീതത്തിലും അഗാധ ജ്ഞാനമുണ്ടായിരുന്നു. തന്‍െറ വീട്ടില്‍ വന്നിരുന്ന് സംഗീതം ആസ്വദിക്കുകയും മിനിറ്റുകള്‍ക്കകം സംഗീതത്തിലെ സന്ദേശം ചിത്രമാക്കി മാറ്റുകയും ചെയ്യുമായിരുന്നു പ്രഭാകര്‍ വാഗെന്ന് ഹാജി പോള്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇതിന്‍െറ ഭാഗമായാണ് 2004ല്‍ ‘കല സമാധാനത്തിന്’ എന്ന തലക്കെട്ടില്‍ ബഹ്റൈന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ താനും ഡോ. വാഗും ചേര്‍ന്ന് മാരത്തോണ്‍ ഷോ നടത്തിയത്്. താന്‍ 24 സംഗീത ഉപകരണങ്ങള്‍ തുടര്‍ച്ചയായി 48 മണിക്കൂര്‍ വായിച്ചപ്പോള്‍ ഇതെല്ലാം ചിത്രങ്ങളാക്കി ഡോ. പ്രഭാകര്‍ വാഗ് മാറ്റി. 50ഓളം ചിത്രങ്ങളാണ് ഡോ. പ്രഭാകര്‍ വരച്ചത്. യുദ്ധം, സമാധാനം, ബാലവേല തുടങ്ങി വൈവിധ്യമാര്‍ന്ന ചിത്രങ്ങളാണ് ആ സംഗീത മഴയിലൂടെ രൂപം കൊണ്ടതെന്നും ഹാജി പോള്‍ പറഞ്ഞു. നല്ളൊരു ചിത്രകാരന്‍, ശില്‍പി എന്നിവക്ക് ഒപ്പം ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ അസാമാന്യ രുചിയില്‍ പാചകം ചെയ്യാന്‍ ഡോ. പ്രഭാകര്‍ വാഗിന് കഴിയുമായിരുന്നുവെന്നും ഹാജി പോള്‍ ഓര്‍ക്കുന്നു. 250ലധികം ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങളുടെ പാചകം അറിയാമായിരുന്നു. വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയ ശേഷം സുഹൃത്തുക്കളെ ക്ഷണിക്കുന്നതും പതിവായിരുന്നുവെന്നും ഹാജി പോള്‍ പറഞ്ഞു. ഡോ. പ്രഭാകര്‍ വാഗിന്‍െറ മരിക്കാത്ത ഓര്‍മകള്‍ ഇപ്പോഴും ഇന്ത്യന്‍ സ്കൂളിലുണ്ടെന്ന് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഡോ. പ്രഭാകര്‍ വാഗിന്‍െറ നിരവധി സൃഷ്ടികളാണ് സ്കൂളിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. 
ചാരുവാണ് ഡോ. പ്രഭാകറിന്‍െറ ഭാര്യ. പ്രണവ്, പ്രസന്ന എന്നിവര്‍ മക്കളാണ്.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.