മനാമ: 45ാമത് ദേശീയ ദിനത്തിന്‍െറ ഭാഗമായി കെ.എം.സി.സി സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ സമാപനം ഡിസംബര്‍ 23ന് ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് വിവിധ പരിപാടികളോടെയാണ് സമാപനം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമാപന സമ്മേളനത്തിന്‍െറ ഭാഗമായി ലൈറ്റ് ആന്‍റ് സൗണ്ട് ഷോ, ഗാനോപഹാരം എന്നിവ അരങ്ങേറും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, കുറ്റ്യാടി എം.ല്‍.എ പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത ഗായകരായ അഫ്സല്‍, രഹന, ആദില്‍ അത്തൂ എന്നിവര്‍ ഗാനോപഹാരത്തിന് നേതൃത്വം നല്‍ക്കും.
വൈകീട്ട് ആറിന് ഗാനമേള ആരംഭിക്കും. ബഹ്റൈന്‍ ഇന്ത്യാ സാംസ്കാരിക പൈതൃകങ്ങളിലേക്കും ചരിത്ര ബന്ധങ്ങളിലേക്കും വാതില്‍ തുറക്കുന്ന അരമണിക്കൂര്‍ സാംസ്കാരിക ദൃശ്യവിസ്മയം ലൈറ്റ് ആന്‍റ് സൗണ്ട് ഷോ രാത്രി എട്ടിന് നടക്കും. ദിനേശ് കുറ്റിയിലണ് ഷോ ഡയറക്ടര്‍. ആശമോന്‍ കൊടുങ്ങല്ലൂരും ശംസുദ്ദീന്‍ വെള്ളികുളങ്ങരയും രചനയും പി.വി സിദ്ദീഖ് കോഓര്‍ഡിനേഷനും നിര്‍വഹിക്കുന്നു. രാത്രി 8.30ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ നാട്ടില്‍ നിന്നുള്ള നേതാക്കള്‍ക്കൊപ്പം സതേണ്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ ഫൈസല്‍റാഷിദ് അല്‍ ജാബര്‍ അല്‍ നുഐമി, ബഹ്റൈന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
30 വര്‍ഷത്തിലെറേയായി ബഹ്റൈന്‍ കെ.എം.സി.സിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്ന വ്യവസായികളായ അനാറത്ത് അമ്മദ് ഹാജി, ഫാഷന്‍ അഷ്റഫ്, ബുഅലി അബ്ദുറഹിമാന്‍, അല്‍ഒസ്ര റഷീദ് എന്നിവരെയും മൂന്നര പതിറ്റാണ്ടായി സംഗീത രംഗത്ത് നിലകൊള്ളുന്ന കൊച്ചിന്‍ ഷംസിനേയും ആദരിക്കും. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്‍റര്‍ എന്നീ സ്ഥാപനങ്ങളെയും ആദരിക്കും. സുവനിര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും. വാര്‍ത്താ സമ്മേളത്തില്‍ പ്രസിഡന്‍റ് എസ്. വി ജലീല്‍, ജനറല്‍സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി ശംസുദ്ദീന്‍ വെള്ളികുളങ്ങര, സെക്രട്ടറിമാരായ സൈഫുദ്ദീന്‍ തൃശൂര്‍, മൊയ്തീന്‍കുട്ടി കൊണ്ടോട്ടി, വൈസ് പ്രസിഡന്‍റ് പി.വി സിദ്ദീഖ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.