?????? ?????? ??????? ??????????????? ???????, ???????????? ????????????? ???? ????????????????? ???????????????

പ്രവാസി സ്പോര്‍ട്സ്: റഫറിമാരെ ആദരിച്ചു

മനാമ: ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷനും കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്റൈന്‍  സംഘടിപ്പിച്ച നാലാമത്  പ്രവാസി സ്പോര്‍ട്സ് 2016ല്‍ ഗെയിംസ്, അത്ലറ്റിക്സ് മത്സരങ്ങളില്‍ റഫറിമാരായി സേവനമനുഷ്ഠിച്ചവരെ ആദരിച്ചു. പി.വി.സദാനന്ദന്‍, എം.ഒ.ബെന്നി, ഒ.കെ.തിലകന്‍, ഫിറോസ് ഖാന്‍, വിനോദ് ജോണ്‍, മോഹനന്‍ കൊലിയാടന്‍, ജയകുമാര്‍, അബ്ദുല്‍ ഖാദര്‍ എന്നിവരെയാണ് സംഘടന ആദരിച്ചത്. യൂത്ത് ഇന്ത്യ പ്രസിഡന്‍റ് ബിന്‍ഷാദ് പിണങ്ങോട് അധ്യക്ഷത വഹിച്ചു.  ഫ്രന്‍റ്സ് പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍, ജനറല്‍ സെക്രട്ടറി എം.എം.സുബൈര്‍, പ്രവാസി സ്പോര്‍ട്സ് കണ്‍വീനര്‍ വി.കെ അനീസ് എന്നിവര്‍ റഫറിമാര്‍ക്ക് ഉപഹാരം സമര്‍പ്പിച്ചു.  സ്വാഗതസംഘം കണ്‍വീനര്‍മാരായ ഫാജിസ് ടി.കെ, മുര്‍ഷാദ് വി.എന്‍, പി.വി.ശുഹൈബ്, ഇജാസ്, കെ.ഇല്യാസ്, മുഹമ്മദ് എറിയാട്, ഫുആദ് അഴീക്കോട്, ഖലീല്‍ റഹ്മാന്‍, യൂനുസ് രാജ്, ഷാഹുല്‍ ഹമീദ്, എം.എച്ച്.സിറാജ്, അബ്ദുല്‍ അഹദ്, നൗമല്‍ റഹ്മാന്‍, റംഷാദ്, ഷഫീഖ് കൊപ്പത്ത്, എം.ബദറുദ്ദീന്‍ എന്നിവര്‍ പങ്കെടുത്തു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.