മനാമ: അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ബഹ്റൈനില്‍ നിര്യാതനായി. ചക്കരക്കല്ല് മുഴപ്പാല വലിയവളപ്പില്‍ ബാലകൃഷ്ണന്‍ ഗോവിന്ദന്‍ (42) ആണ് മരണപ്പെട്ടത്. തൊണ്ടയില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഗുദൈബിയയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയതായിരുന്നു. പരിശോധനയില്‍ ഇ.സി.ജി വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് സല്‍മാനിയ ആശുപത്രിയിലേക്ക് അയച്ചു. വിദഗ്ധ പരിശോധനയില്‍ അമിതമായ കഫക്കെട്ടും കരളില്‍ അണുബാധയും കണ്ടത്തെി. തുടര്‍ന്ന് വെന്‍റിലേറ്ററിലേക്കു മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ഭാര്യ സുമജ. ഒരു കുട്ടിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.
ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായി തുടര്‍ച്ചയായി രാജ്യത്തെ സര്‍ക്കാര്‍ ഓഫീസുകളും എംബസിയും അവധിയായിരുന്ന ദിവസങ്ങളില്‍ മൂന്നു മലയാളികളാണു മരിച്ചത്. കാന്‍സര്‍ കെയര്‍ ഗ്രൂപ്പും സാമൂഹിക പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയതിനാല്‍ മൃതദേഹങ്ങള്‍ കാലതാമസം കൂടാതെ നാട്ടിലത്തെിക്കാന്‍ കഴിഞ്ഞു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഉച്ചക്കട സ്വദേശി ബാലകൃഷ്ണന്‍ഗോവിന്ദന്‍ (53), കണ്ണൂര്‍ സ്വദേശി ശ്രീകാന്ത് ഗോവിന്ദന്‍(49) എന്നിവരാണ് ഡിസംബര്‍ 17,18 തീയതികളില്‍ മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.