ഡിസ്കവര്‍ ഇസ്ലാം പരമ്പരാഗത ഭക്ഷ്യമേള ഇന്ന്

മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്‍െറ ഭാഗമായി  ഡിസ്കവര്‍ ഇസ്ലാം സൊസൈറ്റി പരമ്പരാഗത ഭക്ഷ്യമേള ഒരുക്കുന്നു. സ്വദേശികള്‍, ഇന്ത്യക്കാര്‍, ശ്രീലങ്കക്കാര്‍, ഫിലിപ്പൈന്‍സ് സ്വദേശികള്‍, മറ്റ് രാജ്യക്കാര്‍ എന്നിവരുടെ പരമ്പരാഗത ഭക്ഷണ വിഭവങ്ങളാണ് മേളയില്‍ ഒരുക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം നാല് മുതല്‍ ആന്തലൂസ് ഗാര്‍ഡനിലാണ് പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  കുടുംബങ്ങള്‍ക്കും പങ്കെടുക്കാവുന്ന തരത്തിലാണു പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.  കുട്ടികള്‍ക്കുള്ള വിവിധ കളികള്‍, ആസ്വാദ്യകരമായ നിരവധി പരിപാടികള്‍, സമ്മാനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.  റാഫിള്‍ ഡ്രോയും ക്വിസ് മത്സരവും നടക്കും.  അയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ 50ാളം സ്റ്റാളുകളാണുണ്ടാവുക. ഇന്ത്യ, ഫിലിപ്പൈന്‍സ്, ബംഗ്ളാദേശ്, നേപ്പാള്‍, തായ്ലന്‍റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യക്കാര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍  ഡിസ്കവര്‍ ഇസ്ലാം  ഒൗട്ട്റീച്ച്  വകുപ്പ് മേധാവി  മുഹമ്മദ് സുഹൈര്‍, മലയാളം വിഭാഗം അസി. കോ ഓഡിനേറ്റര്‍ റഫീഖ് അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.