മനാമ: ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സിന്‍െറയും സ്കൂള്‍ അഭ്യുദയകാംക്ഷികളുടെയും കൂട്ടായ്മയായ ഇന്നവേറ്റേഴ്സ് പാനലിന്‍െറ ആഭിമുഖ്യത്തില്‍ കുടുംബ സംഗമം നടത്തി. സുതാര്യവും അഭിമാനകരവുമായി മുന്നേറുന്ന ഭരണ സമിതിക്കക് സമ്പൂര്‍ണ പിന്തുണയാണ് ഇന്നവേറ്റേഴ്സ് പാനല്‍ നല്‍കുന്നതെന്നും ജനറല്‍ ബോഡിയില്‍ നല്‍കിയ പിന്തുണക്ക് നന്ദി പറയുന്നതായും ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. പയനീര്‍ പ്രസിഡന്‍റ് കെ ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സജി ആന്‍റണി, എസ്. കെ രാമചന്ദ്രന്‍, ഭൂപീന്ദര്‍ സിംഗ്, ജയ്ഫര്‍ മദാനി, സമാജം മുന്‍ പ്രസിഡന്‍റ് ജി.കെ നായര്‍ , എസ്. എന്‍. സി എസ് ചെയര്‍മാന്‍ കെ. വി.പവിത്രന്‍, എം .ആര്‍ . സുഗതന്‍, ഐ.എസ്. പി. പി കണ്‍വീനര്‍ പങ്കജ് നഭന്‍, രാമത്ത് ഹരിദാസ്, ശശിധരന്‍ എം. തുടങ്ങിയവര്‍ സംസാരിച്ചു. പയനീര്‍ സെക്രട്ടറി കെ. ശ്രീകുമാര്‍ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.