Posted On
date_range Updated On
date_range മുതുകാടിന്‍െറ ‘ഇല്യൂഷന്‍ അറേബ്യ’ ഇന്നും നാളെയും കേരളീയ സമാജത്തില്‍
മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തിന്‍െറ ഭാഗമായി കേരളീയ സമാജം സംഘടിപ്പിക്കുന്നു ഗോപിനാഥ് മുതുകാടിന്‍െറ ‘ഇല്യൂഷന്‍ അറേബ്യ-16’ മാജിക് ഷോ വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. കേരളീയസമാജത്തില്‍ സംഘടിപ്പിക്കുന്ന പ്രഫ. ഗോപിനാഥ് മുതുകാടിന്‍െറ ഇല്യൂഷന്‍ അറേബ്യ-16 എന്ന പേരിലുള്ള മാജിക് മെഗാ ഷോ ഇന്നും നാളെയും നടക്കും. ഗോപിനാഥ് മുതുകാടിനൊപ്പം 11 പേരാണ് നാട്ടില്‍നിന്ന് എത്തിയിട്ടുള്ളത്. ഇന്ന് രാവിലെ 10 നും രാത്രി എട്ടിനും നാളെ രാത്രി എട്ടിനും ഷോകള്‍ ഉണ്ടായിരിക്കും. രാവിലെ കുട്ടികള്‍ക്കായാണ് ഷോ നടത്തുന്നത്. ലോകത്തിലെ തന്നെ ഏറ്റവും മികച്ചതും വിസ്മയകരവുമായ ഷോയാണ് ബഹ്റൈനില്‍ നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. മാജിക്കിലൂടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, പൊതുവിദ്യാഭ്യാസം, സാമൂഹിക അവബോധം വളര്‍ത്തല്‍ തുടങ്ങിയ വിഷയങ്ങളിലായാണ് ഷോ ക്രമീകരിച്ചിരിക്കുന്നത്. മാജിക് വിത്ത് എ മിഷന്‍ എന്ന പേരിലുള്ള മാജിക് കാമ്പയിനിന്‍െറ ഭാഗവുംകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രവാസി സമൂഹത്തിന് എല്ലാ പിന്തുണയും നല്‍കുന്ന ബഹ്റൈന്‍ എന്ന മഹത്തായ രാജ്യത്തിനും ഭരണാധികാരികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി മലയാള സമൂഹത്തിന്‍െറ സ്നേഹോപഹാരംകൂടിയാണ് ഈ ഷോയെന്ന് സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള പറഞ്ഞു. രാജ്യത്തോടുള്ള സമ്പൂര്‍ണ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷോ പാസ് മൂലം നിയന്ത്രിക്കുന്നതിന്‍െറ ഭാഗമായി മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പ്രോഗ്രാം കണ്‍വീനര്‍ വര്‍ഗീസ് കാരക്കലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.