?????? ?????? ??????? ???????????? 2016????? ?????????? ?????? ??? ???????????? ????? ????????????????

യൂത്ത് ഇന്ത്യ പ്രവാസി സ്പോര്‍ട്സ്,  ഫ്രന്‍റ്സ് ദേശീയ ദിനാഘോഷ ഒരുക്കങ്ങളായി

മനാമ:  ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍, കാപിറ്റല്‍ ചാരിറ്റി അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് ‘കായികക്ഷമത മനുഷ്യ നന്‍മക്ക്’ എന്ന സന്ദേശത്തില്‍ യൂത്ത് ഇന്ത്യ ബഹ്റൈന്‍ സംഘടിപ്പിക്കുന്ന നാലാമത് കായിക മേള ‘യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്പോര്‍ട്സ് 2016’ ന്‍െറ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 
ബഹ്റൈന്‍ ദേശീയദിനമായ വെള്ളിയാഴ്ച  ഇസാ ടൗണ്‍ ഇന്ത്യന്‍ സ്കൂളില്‍ രാവിലെ എട്ടിന് മേളക്ക് തുടക്കമാകും.  21 വയസ്സിന് മുകളിലുള്ള പ്രവാസികള്‍ക്ക് വേണ്ടി  100 മീറ്റര്‍, 1500 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ്, ഷോട്ട് പുട്ട്, ബാള്‍ ബാസ്ക്കറ്റിംഗ്, ക്രിക്കറ്റ് ബൗളിംഗ് തുടങ്ങിയ വ്യക്തിയിന മത്സരങ്ങള്‍ നടക്കും. ഗെയിംസ് ഇനങ്ങളായ വോളിബാള്‍, പെനാല്‍ട്ടി ഷൂട്ടൗട്ട്, വടംവലി മത്സരങ്ങളും സമാന്തരമായി നടക്കും. 40 വയസ്സിന് മുകളിലുള്ളവര്‍ക്കുമായി പ്രത്യേകം മത്സരങ്ങളും കുട്ടികള്‍ക്കായി കിഡ്സ്, സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍  50 മീറ്റര്‍, 100 മീറ്റര്‍ ഓട്ടം, ലോംഗ് ജമ്പ് തുടങ്ങിയ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.
ഉച്ചക്ക് ഒന്നിന് വര്‍ണ ശബളമായ റാലിയോടെ  ദേശീയ ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമാവും. സാമൂഹിക മേഖലയിലുള്ള അറബ് പ്രമുഖരും പാര്‍ലമെന്‍റ് അംഗങ്ങളും പ്രവാസ മേഖലയില്‍  പ്രവര്‍ത്തിക്കുന്ന മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംബന്ധിക്കും.   പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 
വാഹന സൗകര്യത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും 35598694, 33337220 നമ്പറുകളില്‍ ബന്ധപ്പെടാം.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.