മനാമ: റിഫോമേഴ്സ് ഒപ്പെല്‍ കണ്‍സള്‍ട്ടന്‍സിയുമായി ചേര്‍ന്ന് ശിശുദിനത്തോട് അനുബന്ധിച്ച് ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളില്‍ കളേഴ്സ്2016 എന്ന പേരില്‍ കുട്ടികള്‍ക്കായി മത്സരങ്ങള്‍ നടത്തി. പ്രസിഡന്‍റ് സുദിന്‍ അബ്രഹാം അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി ഷമിലി പി. ജോണ്‍, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ സജി ആന്‍റണി, ജൈഫര്‍ മൈദാനി എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി വിന്‍സെന്‍റ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. പെയിന്‍റിങ്, പെന്‍സില്‍ഡ്രോയിങ്, വെജിറ്റബിള്‍ കാര്‍വിങ് എന്നീ മത്സരങ്ങളാണ് നടന്നത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും ഡിസംബര്‍ 17ന് ബാങ്കോക്ക് പാര്‍ട്ടി ഹാളില്‍ നടക്കുന്ന ഗ്രാന്‍റ് ഫിനാലെയില്‍ സമ്മാനിക്കും. ഫോണ്‍: 39032882, 39204783.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.