മനാമ: ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമ നടത്തിയ പ്രഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകമത്സരങ്ങളുടെ സമ്മാനവിതരണവും ഗ്രാന്‍റ് ഫിനാലെയും സമാജത്തില്‍ നടന്നു. സ്വപ്നവേട്ട എന്ന നാടകം ഒരുക്കിയ ദിനേശ് കുറ്റിയിലാണ് മികച്ച സംവിധായകന്‍. ഈ നാടകത്തിലെ അഭിനയത്തിന് ദിനേശ് മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. മാതംഗിയിലെ അഭിനയത്തിന് സൗമ്യകൃഷണപ്രസാദ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് പെണു്ണക്കര സംവിധാനം ചെയ്ത മാതംഗിയാണ് മികച്ച നാടകം. സ്വപ്നവേട്ടയാണ് മികച്ച രണ്ടാമത്തെ നാടകം. രണ്ടാമത്തെ നടനായി ബേബിക്കുട്ടനും (രാവുണ്ണി) നടിയായി അനഘയും (കുരിശുകള്‍ക്ക് നടുവില്‍ ബിയാട്രീസ്) തെരഞ്ഞെടുക്കപ്പെട്ടു. കുരിശുകള്‍ക്ക് നടുവില്‍ ബിയാട്രീസ് ഒരുക്കിയ ബെന്‍ സുഗുണന്‍ ആണ് മികച്ച രണ്ടാമത്തെ സംവിധായകന്‍. ബാലതാരമായി ശിവാംഗി വിജുവാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സ്വപ്നവേട്ട എന്ന നാടകത്തിലൂടെ മികച്ച ദീപ വിതാനത്തിനുള്ള അവാര്‍ഡ് കൃഷ്ണകുമാര്‍ പയ്യന്നൂരും മികച്ച നടിക്കുള്ള സ്പെഷല്‍ ജൂറി പുരസക്കാരം പൂജാ ഉണ്ണികൃഷ്ണനും ചമയത്തിന് സജീവന്‍ കണ്ണപുരവും,രംഗ സജ്ജീകരണത്തിന് സജീഷ് രാജും കരസ്ഥമാക്കി. മികച്ച അവതരണത്തിനുള്ള സ്പെഷല്‍ ജൂറി പുരസ്കാരം ‘രാവുണ്ണി’ക്കാണ് ലഭിച്ചത്. മറ്റ് പുരസ്കാരങ്ങള്‍: മികച്ച സംഗീത നിര്‍വഹണം ദേവു ഹരീന്ദ്രനാഥ് (അവസാനത്തെ ബന്ധു), മികച്ച നടന്‍ സ്പെഷല്‍ ജൂറി സുനില്‍ പയ്യന്നൂര്‍.
സമാപന ചടങ്ങില്‍ സമാജം പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. നാടകങ്ങളെ വിലയിരുത്തി വിധികര്‍ത്താക്കളായ ഇ.എ.രാജേന്ദ്രന്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സാങ്കേതികമായ പാളിച്ചകള്‍ എല്ലാ നാടകങ്ങളിലും സംഭവിച്ചിട്ടുണ്ട്. മികച്ച നടീനടന്മാരെയും സംവിധായകരെയും എല്ലാ നാടകങ്ങളിലും കാണാന്‍ കഴിഞ്ഞുവെന്ന് വിധികള്‍ത്താക്കള്‍ അവലോകനത്തില്‍ പറഞ്ഞു. സംവിധായകന്‍ അഭിനേതാവുകൂടി ആകുന്നത് നാടകാവതരണത്തെ തളര്‍ത്തുമെന്ന് സന്ധ്യരാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതവും കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.