മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം  മാനവമൈത്രി സംഗമം സംഘടിപ്പിക്കുന്നു

മനാമ: മഹാത്മാഗാന്ധിയുടെ 147ാം ജന്മദിനം മഹാത്മാഗാന്ധി കള്‍ചറല്‍ ഫോറം ‘ഗാന്ധി ദര്‍ശന്‍ മാനവമൈത്രി സംഗമ’മായി ആഘോഷിക്കും.  ഒക്ടോബര്‍ രണ്ടിന് വൈകിട്ട്  ഇന്ത്യന്‍ ക്ളബിലാണു പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കെ.പി.സി.സി മുന്‍ പ്രസിഡന്‍റ് കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. ജന. സെക്രട്ടറി പ്രവീണ്‍കുമാര്‍ സംസാരിക്കും. 
പരിപാടിയുടെ ഭാഗമായി വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുമുള്ള ഗാന്ധിയന്‍ സംഘടനാ പ്രതിനിധികളുടെ സമ്മേളനവും നടക്കും. ബഹ്റൈനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ചിത്രരചന, പ്രസംഗം, ഉപന്യാസം, തുടങ്ങിയ മത്സരങ്ങളും നടത്തും.   തന്‍െറ ജീവിതം തന്നെയാണ് സന്ദേശമെന്ന് മരണത്തിലും സാക്ഷ്യപ്പെടുത്തിയ ഗാന്ധിജിയുടെ  ദര്‍ശനങ്ങള്‍ എന്നും പ്രസക്തമാണെന്ന് സംഘാടകര്‍ പറഞ്ഞു.  അഹിംസ എന്ന സമരായുധം ഏറെ പ്രസക്തമായ  കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അക്രമം കൊണ്ട് അക്രമത്തെ അമര്‍ച്ചചെയ്യാന്‍ സാധിക്കില്ളെന്നു ലോകം തിരിച്ചറിഞ്ഞിട്ടുണ്ട്. അവിടെയാണ് ഗാന്ധിയന്‍ ആശയങ്ങള്‍ പ്രസക്തമാകുന്നത്. 
പരിപാടിയുടെ വിജയത്തിനായി എബ്രഹാം ജോണ്‍ ചെയര്‍മാനും ജേക്കബ് തേക്കുതോട് ജനറല്‍ കണ്‍വീനറും അഡ്വ.ലതീഷ് ഭരതന്‍, ജയ്ഫര്‍ മൈദാനി എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായി സമിതിയെ തെരഞ്ഞെടുത്തു. 
 മറ്റു ഭാരവാഹികള്‍: അഷറഫ്-ട്രഷറര്‍, എബി തോമസ്, അനില്‍ തിരുവല്ല, കൃഷ്ണകുമാര്‍, പോള്‍ സെബാസ്റ്റ്യന്‍, റെജിലാല്‍ തമ്പാന്‍, വിനോദ് ഡാനിയേല്‍, രാജു ഇരിങ്ങല്‍, എഫ്.എം. ഫൈസല്‍, ജോര്‍ജ് മാത്യു,സിന്‍സണ്‍ ചാക്കോ-സബ് കമ്മിറ്റി കണ്‍വീനര്‍മാര്‍,  അനീഷ് വര്‍ഗീസ്, യു.കെ അനില്‍, സനല്‍കുമാര്‍, ലിജു പാപ്പച്ചന്‍, ജിമ്മി, അജീഷ്, സന്തോഷ്കുമാര്‍, സുരേഷ്, ബാലകൃഷ്ണന്‍, ഡൈഫി, അജി ജോര്‍ജ്, വിനോദ് കുമാര്‍ ബാബു-ജോ.കണ്‍വീനര്‍മാര്‍.വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്‍റ് ബാബു കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി തോമസ് സൈമണ്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എബ്രഹാം ജോണ്‍, ജേക്കബ് തേക്കുതോട്, അഡ്വ.ലതീഷ് ഭരതന്‍, ജയ്ഫര്‍ മൈദാനി, പോള്‍ സെബാസ്റ്റ്യന്‍, എബി തോമസ്, അനില്‍ തിരുവല്ല  തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.