അടുത്തമാസം ഒന്നുമുതല്‍  10, 20 ദിനാറിന്‍െറ പുതിയ കറന്‍സികള്‍ 

മനാമ: ബഹ്റൈനില്‍ സെപ്തംബര്‍ ഒന്നു മുതല്‍ 10,20 ദിനാറിന്‍െറ പുതിയ കറന്‍സികള്‍ നിലവില്‍ വരും. നിലവിലെ കറന്‍സികളില്‍ ഏതാനും മാറ്റങ്ങള്‍ വരുത്തിയാണ് പുതിയവ പുറത്തിറക്കുന്നത്. 
ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ രാജ്യത്തെ വിവിധ ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ട്. ഒരറിയിപ്പുണ്ടാകുന്നതു വരെ നിലവിലെ നോട്ടുകള്‍ ഉപയോഗിക്കുന്നതില്‍ തടസമില്ല. സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍െറ ഭാഗമായി തയാറാക്കിയ പുതിയ നോട്ടുകള്‍ വ്യാജനോട്ടുകളില്‍ നിന്ന് പെട്ടെന്ന് തിരിച്ചറിയാന്‍ സാധിക്കുമെന്ന് സര്‍ക്കുലറില്‍ പറയുന്നു. 
നിലവില്‍ ഉപയോഗത്തിലുള്ള നോട്ടുകള്‍ 2008 മാര്‍ച്ച് 17 മുതലാണ് നിലവില്‍ വന്നത്.  പുതിയ നോട്ടില്‍ അന്ധര്‍ക്ക് തിരിച്ചറിയനുള്ള ഭാഗത്തിന് സ്ഥാനമാറ്റം വരുത്തിയിട്ടുണ്ട്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.