ഹമദ് രാജാവിന്‍െറ തുര്‍ക്കി സന്ദര്‍ശനം തുടങ്ങി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ തുര്‍ക്കി സന്ദര്‍ശനത്തിന് തുടക്കമായി. അങ്കാറയില്‍ വിമാനമിറങ്ങിയ രാജാവിന് ഊഷ്മളമായ വരവേല്‍പാണ് ലഭിച്ചത്. 
തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യബ് ഉര്‍ദുഗാന്‍െറ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം യാത്രതിരിച്ചത്. നയതന്ത്ര ബന്ധങ്ങള്‍ ശക്തമാക്കുന്നതിനെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്യുമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 
വീണ്ടും തുര്‍ക്കിയിലത്തൊനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഹമദ് രാജാവ് പ്രസ്താവനയില്‍ പറഞ്ഞു. 
നിര്‍ണായകമായ സമയത്താണ് ഈ സന്ദര്‍ശനം. മേഖലയിലെ ജനങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ അഭിലാഷങ്ങള്‍ നിറവേറ്റാന്‍ വിവിധ രാജ്യങ്ങള്‍ ഒരുമിച്ച് നില്‍ക്കേണ്ടതുണ്ട്. 
സുരക്ഷാവിഷയങ്ങളിലുംസഹകരണം അനിവാര്യമാണ്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുള്ളതുമായ വിവിധ വിഷയങ്ങളില്‍ തുര്‍ക്കിയുമായി കൂടുതല്‍ സഹകരണം ഉറപ്പിക്കാന്‍ ഈ സന്ദര്‍ശന വേള ഉപകരിക്കും. ബഹ്റൈന് തുര്‍ക്കി ഭരണകൂടവും ജനതയും നല്‍കി വരുന്ന പിന്തുണക്ക് വലിയ വിലയാണ് കല്‍പിക്കുന്നത്. 
തുര്‍ക്കിയുടെ സുരക്ഷക്ക് മേല്‍ നിഴല്‍വീഴ്ത്തുന്ന എല്ലാ നീക്കങ്ങളെയും ബഹ്റൈന്‍ അപലപിക്കുന്നു. ഭരണഘടനാപ്രകാരം നിലനില്‍ക്കുന്ന സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ബഹ്റൈന്‍ എതിരാണ്. 
സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താന്‍ തുര്‍ക്കി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണക്കുന്നുവെന്നും ഹമദ് രാജാവ് പറഞ്ഞു. 
തുടര്‍ന്ന് അങ്കാറയിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലത്തെിയ ഹമദ് രാജാവിനെ ഉര്‍ദുഗാന്‍െറ നേതൃത്വത്തില്‍ സ്വീകരിച്ചു.രാജാവിന്‍െറ ബഹുമാനാര്‍ഥം വിരുന്നും നടന്നു. 
ഹമദ് രാജാവ് സ്വീകരണ ചടങ്ങിനിടെ ഗാര്‍ഡ് ഓഫ് ഓണറും പരിശോധിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.