വീരമൃത്യു വരിച്ച ബി.ഡി.എഫ് ഭടന്‍െറ മൃതദേഹം ഖബറടക്കി

മനാമ: യമന്‍ സമാധാനദൗത്യത്തില്‍ അറബ് സഖ്യസേനയുടെ ഭാഗമായി പ്രവര്‍ത്തിക്കവെ സൗദി അതിര്‍ത്തിയില്‍ ജീവന്‍ വെടിഞ്ഞ ബി.ഡി.എഫിലെ സെര്‍ജന്‍റ് മേജര്‍ ഈസ അബ്ദുല്ല ബദര്‍ ഈദിന്‍െറ മൃതദേഹം ബഹ്റൈനിലത്തെിച്ച് ഖബറടക്കി. ബി.ഡി.എഫ് കമാന്‍റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് ഈസ എയര്‍ ബെയ്സില്‍ റോയല്‍ ബഹ്റൈനി എയര്‍ഫോഴ്സ് വിമാനത്തിലത്തെിച്ച മൃതദേഹം ഏറ്റുവാങ്ങിയത്. തുടര്‍ന്ന് സൈന്യത്തിന്‍െറ നേതൃത്വത്തിലുള്ള പ്രത്യേക ചടങ്ങുകള്‍ ഇവിടെ നടന്നു. ഉന്നത സൈനികോദ്യോഗസ്ഥരും ഭടന്‍മാരും പങ്കെടുത്തു. ദൗത്യത്തിനിടെ മരണപ്പെട്ട സൈനികന്‍െറ കുടുംബത്തോടുള്ള രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫയുടെ അനുശോചനം കമാന്‍റര്‍ ഇന്‍ ചീഫ് അറിയിച്ചു. സഖ്യസേനയില്‍ ബി.ഡി.എഫ് വഹിക്കുന്ന പങ്ക് നിര്‍ണായകമാണെന്നും ബഹ്റൈന്‍ സൈന്യത്തിന്‍െറ കരുത്തും ദേശസ്നേഹവും പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 തുടര്‍ന്ന് ഹിദ്ദില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിനും മറ്റുചടങ്ങുകള്‍ക്കും ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫ് ലെഫ്.ജനറല്‍ ദിയാബ് ബിന്‍ സാഖര്‍ അല്‍ നുഐമി നേതൃത്വം നല്‍കി. ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥരും നാട്ടുകാരുമത്തെി.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.