തീവ്രവാദം രാജ്യങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കും –പ്രധാനമന്ത്രി 

മനാമ: സര്‍ക്കാറിന് രാജ്യത്തെ എല്ലാ പൗരന്‍മാരും തുല്യരാണെന്നും ആരോടും വിവേചനമോ പക്ഷപാതിത്വമോ ഇല്ളെന്നും പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. 
സര്‍ക്കാര്‍ ഏതെങ്കിലും പൗരന്‍മാരെ ലക്ഷ്യംവെച്ച് കാര്യങ്ങള്‍ നീക്കുന്നില്ല. ജനക്ഷേമമാണ് സര്‍ക്കാറിന്‍െറ താല്‍പര്യം. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ പൗരപ്രമുഖരെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
തീവ്രവാദ പ്രവണതകളും ചിന്തകളും രാജ്യങ്ങളെ അസ്ഥിരപ്പെടുത്തുകയും തകര്‍ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അറബ്മേഖലയും ലോകരാജ്യങ്ങളും നേരിടുന്ന വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതാണ് ഭീകരതയും തീവ്രവാദവും. ഇതിനെതിരെ യോജിച്ച മുന്നേറ്റം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കളെ തീവ്രവാദത്തിലേക്കും ഭീകരവാദത്തിലേക്കും നയിക്കാന്‍ ചിലര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. ചിലരെങ്കിലും ഇത്തരം വിധ്വംസക പ്രവര്‍ത്തനകേന്ദ്രങ്ങളുടെ വലയില്‍ വീണിട്ടുണ്ട് എന്നതും യാഥാര്‍ഥ്യമാണ്. 
രാജ്യത്തിന്‍െറ ഐക്യവും അഖണ്ഡതയും മുറുക്കെപിടിക്കേണ്ട സമയമാണിത്. ഒരുമിച്ച് നിന്നാല്‍ ഭീകരതയെ  എളുപ്പത്തില്‍ ചെറുത്ത് തോല്‍പിക്കാനാകും. ബഹ്റൈന് എല്ലാ വെല്ലുവിളികളേയും സധൈര്യം നേരിടാനുള്ള കരുത്തുണ്ടെന്ന് മുമ്പും തെളിയിച്ചതാണ്. വിധ്വംസക പ്രവര്‍ത്തനങ്ങളേയും ഭീകരവാദത്തെയും രാജ്യത്തെ പൊതുജനം പിന്തുണക്കുന്നില്ല. രാജ്യം കൂടുതല്‍ പുരോഗതിയിലേക്കും വളര്‍ച്ചയിലേക്കുമാണ് നീങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.