മനാമ: ബഹ്റൈന്‍ ഹജ്ജ് മിഷന്‍െറ മെഡിക്കല്‍ സംഘത്തില്‍ ബഹ്റൈന്‍ റെഡ് ക്രെസന്‍റ് സൊസൈറ്റിയും (ബി.ആര്‍.സി) പങ്കാളികളാകുമെന്ന് ജനറല്‍ ഡയരക്ടര്‍ മുബാറക് അല്‍ ഹാദി അറിയിച്ചു.
13 വര്‍ഷമായി തുടര്‍ച്ചയായി ബി.ആര്‍.സി ഹാജിമാര്‍ക്കുള്ള സേവനരംഗത്തുണ്ട്. എല്ലാ മെഡിക്കല്‍ സംവിധാനങ്ങളുമുള്ള ആംബുലന്‍സുകളും പാരാമെഡിക്കല്‍ സ്റ്റാഫിനേയുമാണ് ബി.ആര്‍.സി നല്‍കിവരുന്നത്. ബഹ്റൈനിലെ ഒൗദ്യോഗിക ഹജ്ജ് മിഷന്‍ സംഘത്തോടൊപ്പമാണ് ഇവര്‍ പ്രവര്‍ത്തിക്കുക.
ആംബുലന്‍സുകളിലും മറ്റ് സേവന പ്രവര്‍ത്തനങ്ങളിലും ആരോഗ്യമന്ത്രാലയം നിഷ്കര്‍ഷിക്കുന്ന എല്ലാ നിര്‍ദേശങ്ങളും പൂര്‍ണമായും പാലിക്കും. ബഹ്റൈനില്‍ നിന്നും വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പോകുന്ന തീര്‍ഥാടകര്‍ക്ക് സാധ്യമായ സേവനങ്ങളും മെഡിക്കല്‍ രംഗത്തെ പരിചരണങ്ങളും ഒരുക്കുക എന്നതാണ് ദൗത്യം ലക്ഷ്യമിടുന്നതെന്ന് ബി.ആര്‍.സി വ്യക്തമാക്കി.
ബഹ്റൈന്‍ ഹജ്ജ് മിഷന്‍ തീര്‍ഥാടകര്‍ക്കായി ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. മെഡിക്കല്‍ സേവനരംഗത്ത് ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഹാജിമാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്. ബഹ്റൈനില്‍ നിന്നും ഹജ്ജിന് പോവുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേപോലുള്ള സേവനമാണ് ഹജ്ജ് മിഷന്‍ നല്‍കിവരുന്നത്.
സേവനരംഗത്ത് കര്‍മ്മസജ്ജരാകാനുള്ള അവസാനവട്ട തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിവരുകയാണെന്നും ജനറല്‍ ഡയറക്ടര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.