മനാമ: ഇക്കഴിഞ്ഞ ജൂലൈ 30ന് ഡ്രൈ ഡോക്കില്‍ കസ്റ്റഡിയില്‍ തടവുകാരന്‍ മരിച്ച സംഭവത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന പരാതിയില്‍ അഭിഭാഷകനെതിനെ അന്വേഷണം തുടങ്ങിയതായി നോര്‍തേണ്‍ ഗവര്‍ണറേറ്റ് ചീഫ് പ്രൊസിക്യൂട്ടര്‍ അദ്നാന്‍ ഫക്രൂ പറഞ്ഞു.
സ്വാഭാവിക കാരണം മൂലമാണ് മരണമെന്ന് ആ സമയത്ത് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂനിറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍, ഈ അഭിഭാഷകന്‍, യുവാവിന്‍െറ ദേഹത്തുണ്ടായിരുന്ന പാടുകള്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയമുയര്‍ത്തുകയാണെന്ന് ഒരു പത്രത്തിനോട് പറഞ്ഞിരുന്നു.
ഈ അഭിപ്രായ പ്രകടനത്തെ തുടര്‍ന്ന് അഭിഭാഷകനെ പബ്ളിക് പ്രൊസിക്യൂഷന്‍ ചോദ്യം ചെയ്യുകയും ഓട്ടോപ്സിക്ക് മുമ്പും ശേഷവുമുള്ള ശരീരത്തിന്‍െറ ദൃശ്യങ്ങള്‍ കാണിച്ചുകൊടുക്കുകയും ചെയ്തു. ഇതില്‍ മുറിവുകളോ, മറ്റ് അടയാളങ്ങളോ ദൃശ്യമായിരുന്നില്ല.
മൃതശരീരത്തില്‍ മുറിവുകളോ ചതവുകളോ ഒന്നുമില്ളെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് ഡോക്ടറുടെ റിപ്പോര്‍ട്ടും അഭിഭാഷകന് നല്‍കി. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. മറ്റുള്ളവര്‍ നല്‍കിയ വിവരം അനുസരിച്ചാണ് താന്‍ അഭിപ്രായപ്രകടനം നടത്തിയതെന്ന് അഭിഭാഷകന്‍ പറഞ്ഞതായി വാര്‍ത്താഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഫോട്ടോയും മറ്റും യുവാവിന് പരിക്കേറ്റിട്ടില്ല എന്ന കാര്യം വ്യക്തമാക്കുന്നതാണെന്നും അഭിഭാഷകന്‍ പറഞ്ഞു. വ്യാജവിവരം പ്രചരിപ്പിച്ചതിന് ഇയാള്‍ക്കെതിരെ പബ്ളിക് പ്രൊസിക്യൂഷന്‍ കേസെടുത്തിട്ടുണ്ട്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.