മനാമ: മനാമ സൂഖിലെ ചരിത്ര പ്രസിദ്ധമായ ശൈഖ് ഖാസിം അല്‍ മെഹ്സ പള്ളി പുതുക്കിപ്പണിയാനുള്ള പദ്ധതി പരിഗണനയില്‍. കഴിഞ്ഞ നൂറ്റാണ്ടിന്‍െറ തുടക്കത്തില്‍ പണിത പള്ളിയില്‍ സുന്നി, ശിയ വിഭാഗങ്ങള്‍ ഒരുമിച്ച് പ്രാര്‍ഥനക്കായി ഒത്തുചേര്‍ന്നിരുന്നു. 1980ല്‍ ഇത് പുതുക്കിപ്പണിതെങ്കിലും പിന്നീട് കാര്യമായ അറ്റകുറ്റപ്പണിയൊന്നും നടന്നിരുന്നില്ല. പള്ളിയുടെ പുരാതന ശേഷിപ്പുകള്‍ ഇപ്പോഴും കാണാം. ഇതിന് പോറലേല്‍ക്കാതെയുള്ള വികസനമാണ് പാരമ്പര്യ കെട്ടിട പുനരുദ്ധാരണ വിദഗ്ധര്‍ ആലോചിക്കുന്നത്. ഇതിനോട് ചേര്‍ന്നുള്ള എട്ടുഷോപ്പുകളുടെ നവീകരണവും പരിഗണനയിലുണ്ട്.
ഇതും ഹെരിറ്റേജ് സൈറ്റുകളായാണ് പരിഗണിക്കുന്നതെന്ന് ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍റ് ആന്‍റിക്വിറ്റീസ് (ബി.എ.സി.എ.) ഹെരിറ്റേജ് കണ്‍സര്‍വേഷന്‍ കണ്‍സള്‍ട്ടന്‍റ് ഡോ.അലായെല്‍ ഹബാശി പ്രാദേശിക പത്രത്തോട് പറഞ്ഞു. പഴയ പള്ളിയുടെ ഒരു രൂപവും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് പുനര്‍നിര്‍മ്മാണം പരിഗണിക്കുന്നത്. ഇതിന്‍െറ രൂപകല്‍പന നടന്നുകൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് ചെലവ് കണക്കാക്കുകയും സ്പോണ്‍സറെ കണ്ടത്തൊന്‍ ശ്രമിക്കുകയും ചെയ്യും. പുതിയ പദ്ധതിയില്‍, സ്ത്രീകളുടെ പ്രാര്‍ഥനാ ഇടവും ഉണ്ടാകും. പള്ളിയുടെ വലിപ്പവും കൂട്ടും. ഇക്കാര്യങ്ങള്‍ നീതിന്യായ, ഇസ്ലാമിക കാര്യമന്ത്രാലയവുമായി നടന്ന യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്.
സഹാറ ഹോട്ടലിന് സമീപമാണ് പള്ളിയുള്ളത്. പുതിയ തീരുമാനത്തെ മനാമ സൂഖ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ മഹ്മൂദ് അല്‍ നംലിതി സ്വാഗതം ചെയ്തു. മുന്‍കാലത്ത് ഇത് പ്രധാന ടൂറിസ്റ്റ് ആകര്‍ഷണം കൂടിയായിരുന്നെന്നും മേഖലയിലെ ഷോപ്പ് ഉടമകളും ടാക്സി ഡ്രൈവര്‍മാരുമെല്ലാം ഈ പള്ളിയില്‍ പ്രാര്‍ഥനക്കത്തെിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഏതാണ്ട് അഞ്ചുവര്‍ഷം മുമ്പ് ഇത് അടച്ചതിനെ തുടര്‍ന്ന് ഈ പ്രദേശത്തിന്‍െറ ആത്മാവ് നഷ്ടമായതുപോലെയാണ്. പുതിയ തീരുമാനം വഴി ഈ അവസ്ഥക്ക് മാറ്റം വരുമെന്ന് കരുതാം.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.