????? ?????? ??????????????? ??????? ??.??.??? ???????????? ?????????????? ?????? ???? ????? ?? ???? ???? ??????? ???????? ????? ????????? ??????????????????

യമന്‍ ദൗത്യം: ബി.ഡി.എഫ് അംഗങ്ങള്‍ക്ക്  മെഡല്‍ സമ്മാനിച്ചു

മനാമ: യമന്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയ ബി.ഡി.എഫ് ഭടന്‍മാരെയും ഓഫിസര്‍മാരെയും രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ സാഖിര്‍ പാലസില്‍ നടന്ന ചടങ്ങില്‍ സ്വീകരിച്ചു. ബി.ഡി.എഫ് കമാന്‍റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ, സ്പെഷല്‍ റോയല്‍ഗാര്‍ഡ് ഫോഴ്സ് കമാന്‍റര്‍ മേജര്‍ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫ തുടങ്ങിയവരും സംബന്ധിച്ചു. യമന്‍ ദൗത്യത്തില്‍ മികവുകാണിച്ച സേനാംഗങ്ങള്‍ക്ക് രാജാവ് മെഡലുകള്‍ സമ്മാനിച്ചു. യമന്‍ സമാധാന ദൗത്യത്തില്‍ മറ്റ് അറബ് സേനക്കൊപ്പം നിലയുറപ്പിച്ച് പൊരുതുന്ന ബി.ഡി.എഫ് അംഗങ്ങളെ രാജാവ് പ്രശംസിച്ചു. രാജ്യത്തിന്‍െറ അഭിമാനമാണ് ബി.ഡി.എഫ് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ഡി.എഫ്. ചീഫ് ഓഫ് സ്റ്റാഫും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.