70ാം സ്വാതന്ത്ര്യദിനാഘോഷം: ബഹ്റൈനിലെങ്ങും പരിപാടികള്‍ 

മനാമ: ഇന്ത്യയുടെ 70ാം സ്വാതന്ത്ര്യദിനാഘോഷ ദിനമായ ഇന്ന് ഇന്ത്യന്‍ എംബസിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടികള്‍ നടക്കും. അദ്ലിയയിലെ ഇന്ത്യന്‍ എംബസി അങ്കണത്തില്‍ കാലത്ത് ഏഴുമണിക്കാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കുകയെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാത്രി എട്ടുമുതല്‍ ബഹ്റൈന്‍ കേരളീയ സമാജത്തില്‍ സ്വാതന്ത്ര്യദിന സാംസ്കാരിക പരിപാടികളും അരങ്ങേറും. എല്ലാ ഇന്ത്യന്‍ പൗരന്‍മാര്‍ക്കും പങ്കെടുക്കാം. ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍െറ നേതൃത്വത്തിലുള്ള സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഇന്ന് രാത്രി എട്ടര മണിക്ക് നടക്കും. 
ഗഫൂളിലുള്ള ഫ്രന്‍റ്സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ അംഗങ്ങള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും, ദേശഭക്തി ഗാനാലാപനവും, മധുരവിതരണവുമുണ്ടായിരിക്കും. പ്രസിഡന്‍റ് ജമാല്‍ ഇരിങ്ങല്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കും. സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കും. മുഴുവന്‍ പ്രവര്‍ത്തകരും കൃത്യസമയത്ത് എത്തണമെന്ന് ആക്ടിങ് ജനറല്‍ സെക്രട്ടറി വി.പി.ഷൗക്കത്തലി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 39223005 എന്ന നമ്പറില്‍ ബന്ധപ്പെടാം. 
സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഫ്രന്‍റ്സ് ഭാരവാഹികള്‍ ആശംസകള്‍ അറിയിച്ചു. മുന്‍ഗാമികള്‍ ജീവന്‍പോലും ബലി നല്‍കി നേടിയെടുത്ത സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കുകയെന്നത് ഓരോ പൗരന്‍െറയും ബാധ്യതയാണ്. രാജ്യത്തിന്‍െറ അഖണ്ഡതയും ഐക്യവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.കേരള കാത്തലിക് അസോസിയേഷന്‍ നേതൃത്വത്തിലുള്ള ആഘോഷപരിപാടികളുടെ ഭാഗമായി കാലത്ത് 6.30ന് കൊടിയുയര്‍ത്തും. 18നാണ് തുടര്‍ ആഘോഷങ്ങള്‍ നടക്കുക. 
കേരള സോഷ്യല്‍ ആന്‍റ് കള്‍ചറല്‍ അസോസിയേഷന്‍െറ (എന്‍.എസ്.എസ്) നേതൃത്വത്തിലുള്ള പതാക ഉയര്‍ത്തല്‍ ഇന്ന് കാലത്ത് ആറുമണിക്ക് ഗുദൈബിയയിലെ ഓഫിസ് പരിസരത്ത് നടക്കും. 
തുടര്‍ന്ന് അംഗങ്ങളുടെ നേതൃത്വത്തില്‍ ദേശീയ ഗാനാലാപനം നടക്കും. ഐ.വൈ.സി.സി. ഹമദ്ടൗണ്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ഹമദ് ടൗണ്‍ അദാരി സര്‍വീസ് സ്റ്റേഷന് സമീപത്ത് സജ്ജീകരിച്ച ‘ജവഹര്‍ലാല്‍ നെഹ്റു നഗറി’ല്‍ പതാക ഉയര്‍ത്തും. രാത്രി ഒമ്പതുമണിക്ക് നടക്കുന്ന സ്മൃതിസംഗമത്തില്‍ ബഹ്റൈനിലെ പ്രമുഖ സംഘടനാ നേതാക്കള്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് -33183994, 34415879 എന്നീ നമ്പറുകളില്‍ വിളിക്കാം. 
ഇന്ത്യന്‍ ക്ളബിലെ പതാക ഉയര്‍ത്തല്‍ കാലത്ത് 6.30നും കേരളീയ സമാജത്തില്‍ 8.30നും നടക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-12 06:29 GMT
access_time 2025-12-12 06:24 GMT
access_time 2025-12-12 06:03 GMT