മനാമ: മേഖല നേരിടുന്ന ഭീഷണികള്‍ തുടച്ചുനീക്കി സുരക്ഷയും സ്ഥിരതയും വികസനവും ഉറപ്പാക്കാന്‍ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ പറഞ്ഞു. എല്ലാവരുടെയും ക്ഷേമവും സുരക്ഷയുമാണ് ജി.സി.സി രാജ്യങ്ങള്‍ ലക്ഷ്യം വെക്കുന്നത്.
സമാധാനത്തിനും സുരക്ഷക്കുമായി മറ്റുള്ളവരുമായി കൈകോര്‍ക്കാന്‍ ജി.സി.സി രാജ്യങ്ങള്‍ സന്നദ്ധമാണ്. അറബ് താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ സല്‍മാന്‍ രാജാവിന്‍െറ നേതൃത്വത്തില്‍ സൗദി വഹിക്കുന്ന നേതൃത്വപരമായ പങ്ക് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിധ്വംസക ശക്തികള്‍ക്കെതിരായ പേരാട്ടത്തിന്‍െറ എല്ലാവിവരങ്ങളും വരും തലമുറക്ക് വേണ്ടി രേഖപ്പെടുത്തണം. ഇതുവഴി, അവര്‍ക്ക് ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാനാകും. പൂര്‍വസൂരികളില്‍ നിന്നാണ് നാം പാഠങ്ങള്‍ പഠിക്കുന്നത്.
ജനങ്ങളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്തുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്. ഇതുവഴി പാര്‍പ്പിടം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ ജനങ്ങള്‍ എന്താണ് സര്‍ക്കാറില്‍ നിന്ന് ആഗ്രഹിക്കുന്നത് എന്ന് വ്യക്തമായി അറിയാനാകും. ജനകീയ അഭിലാഷത്തിനനുസരിച്ചാണ് സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കുന്നത് എന്നകാര്യം ഉറപ്പാക്കും. ബഹ്റൈന്‍ സമൂഹത്തിന്‍െറ വിവിധ തലങ്ങളിലുള്ളവര്‍ തമ്മില്‍ മെച്ചപ്പെട്ട ആശയവിനിമയവും സ്നേഹവും ഉറപ്പുവരുത്തണം. ദേശീയ ഐക്യം തകര്‍ക്കാനും വികസനം തടയാനുമാണ് ചിലരുടെ ശ്രമം. വികസനപാതയില്‍ മുന്നോട്ട് പോകേണ്ടത് അനിവാര്യമാണ്.
ദേശീയവികസനത്തെ തടയിടാന്‍ ശ്രമിക്കുന്നവരുടെ മുറവിളികള്‍ക്ക് ചെവിയോര്‍ക്കേണ്ട കാര്യമില്ല. രാജ്യത്തിന്‍െറ നന്‍മക്കായി മാധ്യമപ്രവര്‍ത്തകരും കോളമിസ്റ്റുകളും നല്‍കി വരുന്ന സേവനങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തി. ജനങ്ങളുടെ വിവിധ ആവശ്യങ്ങള്‍ സര്‍ക്കാറിന്‍െറ മുന്നിലത്തെിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ എടുക്കുന്ന താല്‍പര്യവും പ്രശംസനീയമാണ്. ബഹ്റൈന്‍ മാധ്യമലോകത്തിന്‍െറ നിഷ്പക്ഷത ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറിന്‍െറ നേതൃത്വത്തില്‍ നടപ്പാക്കി വരുന്ന വിവിധ പദ്ധതികള്‍ മാതൃകാപരമാണെന്ന് പങ്കെടുത്തവര്‍ പറഞ്ഞു. ബഹ്റൈന്‍ നിക്ഷേപകരുടെ പ്രിയപ്പെട്ട ഇടമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. വികസന കാര്യത്തിലും ജനക്ഷേമത്തിലും ഒരുപോലെ താല്‍പര്യമെടുക്കുന്ന പ്രധാനമന്ത്രിയുടെ നയസമീപനത്തെ അവര്‍ പുകഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.