മനാമ: രാജ്യത്ത് ചൂട് വര്‍ധിച്ചതോടെ കാലികള്‍ക്ക് വിവിധതരത്തിലുള്ള രോഗങ്ങള്‍ ബാധിക്കുന്നതായും ചിലത് ചാവുന്നതായും കാലിക്കച്ചവക്കാര്‍ പറഞ്ഞതായി പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫാമുകളിലേക്കും കൃഷിയിടങ്ങളിലേക്കും മതിയായ വൈദ്യുതിയും വെള്ളവും എത്രയും പെട്ടെന്ന് എത്തിക്കേണ്ടതുണ്ടെന്ന് സ്വദേശിയായ വ്യാപാരി അലി റദി പറഞ്ഞു. ഇക്കാര്യം കാര്‍ഷിക മന്ത്രാലയത്തോടും ജല-വൈദ്യുത മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ മാസം നിരവധി കാലികള്‍ക്ക് വിവിധ രോഗങ്ങള്‍ പിടിപെടുകയും അവയില്‍ ചിലത് ചാവുകയും ചെയ്തിരുന്നു. ആഗസ്റ്റിലും സെപ്റ്റംബറിലും ചൂട് വര്‍ധിക്കാനാണ് സാധ്യത. എല്ലാ ഫാമുകളിലേക്കും കാലിവളര്‍ത്തുകേന്ദ്രങ്ങളിലേക്കും ആവശ്യത്തിന് വൈദ്യുതിയും വെള്ളവും എത്തിക്കണമെന്ന് തങ്ങള്‍ നിരന്തരം പറയുന്നുണ്ട്. ചൂട് കഠിനമാകുമ്പോള്‍ കാലികളെ തണുത്ത വെള്ളത്തില്‍ ഇടക്ക് കുളിപ്പിക്കണം. അല്ളെങ്കില്‍ ജീവഹാനി സംഭവിക്കും. ഈ കാലത്ത് സാധാരണ കാലികളില്‍ ‘ഫൂട്ട് ആന്‍റ് മൗത്ത് ഡിസീസ്’ കണ്ടുവരാറുണ്ട്. തണുപ്പുള്ള സ്ഥലങ്ങളില്‍ താമസിപ്പിക്കുക എന്നതാണ് ഇത് പ്രതിരോധിക്കാനുള്ള ഒരു വഴി. സെപ്റ്റംബര്‍ കഴിയുമ്പോഴേക്കും നിരവധി കാലികള്‍ ചാവുകയും ചിലതിന് രോഗങ്ങള്‍ പിടിപെടുകയും ചെയ്യുന്നത് പതിവാണ്. എന്നാല്‍ മതിയായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ കാലികളെ രക്ഷിക്കാന്‍ സാധിക്കും. ഇതില്‍ പ്രധാനമായും വേണ്ടത് കുറഞ്ഞ നിരക്കില്‍ ഇവിടെ വൈദ്യുതിയും വെള്ളവും ലഭ്യമാക്കുക എന്നതാണെന്ന് കച്ചവടക്കാര്‍ പറഞ്ഞു.
ഈ വിഷയത്തില്‍ മന്ത്രാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.