മനാമ: ബഹ്റൈനില്‍ കടലില്‍ ഡൈവിങിനിടെ സുഹൃത്തിനൊപ്പം ഒറ്റപ്പെട്ടുപോയതിനെ തുടര്‍ന്നുണ്ടായ ദുരിതങ്ങള്‍ ഫ്രഞ്ച് യുവതി ആലിസ് ബ്രിസണ്‍ പ്രാദേശിക പത്രവുമായി പങ്കുവെച്ചു.
ഇവര്‍ കഴിഞ്ഞ ദിവസം 20 മണിക്കൂറിലധികമാണ് കടലില്‍ ഒറ്റപ്പെട്ട നിലയില്‍ കിടന്നത്. കടുത്ത നിര്‍ജ്ജലീകരണവും ജെല്ലിഫിഷ് ആക്രമണവും ചൂടും മൂലം ഇവര്‍ തളര്‍ന്ന് അവശരായിരുന്നു. ആലിസ് ബ്രിസണും 22 വയസുള്ള ഫൈസല്‍ അല്‍ അഹ്മ്മദ് എന്ന ബഹ്റൈനിയുമാണ് ഡൈവിങിനിടെ കഴിഞ്ഞ ദിവസം കൂട്ടം തെറ്റിപ്പോയത്.
വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ക്കായി ബോട്ടുപയോഗിച്ചും കോപ്റ്ററുകള്‍ വഴിയും വ്യാപക തെരച്ചിലാണ് നടത്തിയത്. ഡൈവിങ് രംഗത്തെ ക്ളബ്ബുകളും മത്സ്യബന്ധന തൊഴിലാളികളും കഴിഞ്ഞ ദിവസം നടന്ന തെരച്ചില്‍ പങ്കാളികളായിരുന്നു. വെള്ളിയാഴ്ച ഉച്ച മൂന്ന് മണിയോടെ കൂട്ടം തെറ്റിയ ഇവരെ പിറ്റേന്ന് കാലത്ത് 11മണിക്കാണ് കണ്ടത്തെിയത്. കടുത്ത സൂര്യാഘാതമേറ്റ നിലയില്‍ കണ്ടത്തെിയ ഇവരെ ഉടന്‍ കിങ് ഹമദ് ആശുപത്രിയിലേക്ക് മാറ്റി. കടുത്ത വെയിലില്‍ തങ്ങള്‍ വെന്തുരുകുകയായിരുന്നെന്ന് ബ്രിസണ്‍ പറഞ്ഞു.
തങ്ങള്‍ രണ്ടുപേരും രണ്ടുവഴിക്കാകാതിരിക്കാന്‍ ഒരു വടം ഉപയോഗിച്ച് പരസ്പരം കെട്ടിയിട്ടു. എങ്ങനെ രക്ഷപ്പെട്ടു എന്നറിയില്ല. മുഖവും കൈകളും പൊള്ളി വേദനിക്കാന്‍ തുടങ്ങിയിരുന്നു. പൊള്ളലേറ്റ ശരീരത്തില്‍ ഉപ്പുവെള്ളം തട്ടുമ്പോള്‍ കത്തികൊണ്ട് കുത്തുന്നത് പോലെ തോന്നി.
ഇതിനിടയിലാണ് ജെല്ലിഫിഷിന്‍െറ ആക്രമണമുണ്ടായത്. അത് വേദന കൂട്ടി. ഫൈസല്‍ അല്‍ അഹ്മദിന്‍െറ ശുഭാപ്തി വിശ്വാസം മൂലമാണ് ദുരന്തത്തെ അതിജീവിക്കാനായതെന്ന് അവര്‍ പറഞ്ഞു. കടലില്‍ പെട്ടുപോകുമെന്ന സംശയം ഒരു ഘട്ടത്തിലും ഫൈസലിനുണ്ടായിരുന്നില്ല.
ആ ആത്മവിശ്വാസം തുണയായി. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്കും ഞാന്‍ തീര്‍ത്തും ദു$ഖിതയാവുകയും കുടുംബത്തെയും ഉറ്റവരെയും കുറിച്ച് ആലോചിക്കാനും തുടങ്ങി. അവസാനമായി കാണാന്‍ ആഗ്രഹിക്കുന്നവരുടെ മുഖങ്ങള്‍ മനസില്‍ നിറഞ്ഞു.
ദൂരെ കാണുന്ന കോപ്റ്ററിന്‍െറ ശ്രദ്ധ കിട്ടാനായി നേരത്തെ പഠിച്ചുവെച്ച പല കാര്യങ്ങളും ചെയ്തുനോക്കി.അടിയന്തര സാഹചര്യത്തില്‍ വിളിക്കാനുള്ള വിസില്‍ ഊതി നോക്കുകയും സൂര്യപ്രകാശം പ്രതിഫലിക്കുന്ന ബ്രെയ്സ്ലെറ്റ് ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. തെക്കുഭാഗത്തേക്ക് അഞ്ചുമണിക്കൂറോളം നീന്തുകയും ചെയ്തു. കാലത്ത് 11മണിയായപ്പോഴേക്കും കടലില്‍ കാഴ്ച മറക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. തുണി നനച്ച് തലയിലിട്ടിട്ടും ചൂട് സഹിക്കാന്‍ പറ്റിയില്ല. അപ്പോഴാണ് ദൂരെ വെള്ള നിറത്തിലുള്ള ഒരു ബോട്ട് കാണുന്നത്. തുടര്‍ന്ന് ഒരു ‘സര്‍ഫേസ് മാര്‍ക്കര്‍’ വീര്‍പ്പിക്കുകയും പലതവണ അലറി വിളിക്കുകയും ചെയ്തു. അവസാനം അവര്‍ ഞങ്ങളെ കാണുകയും അടുത്തത്തെി രക്ഷിക്കുകയും ചെയ്തുവെന്ന് അവര്‍ പറഞ്ഞു. ഈ ദുരനുഭവം കൊണ്ട് താന്‍ ഡൈവിങ് അവസാനിപ്പിക്കില്ളെന്ന് അവര്‍ വ്യക്തമാക്കി.
ഒരിക്കല്‍ രക്ഷപ്പെട്ട തനിക്ക് ഡൈവിങില്‍ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു. ഫ്രഞ്ച് എംബസിയില്‍ എക്കൗണ്ടന്‍റ് ആണ് ബ്രിസണ്‍. ഫൈസല്‍ അല്‍ അഹ്മദ് ബഹ്റൈന്‍ പോളിടെക്നിക് വിദ്യാര്‍ഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.