മനാമ: ‘കോഓഡിനേഷന്‍ കമ്മിറ്റി ഓഫ് മുസ്ലിം അസോസിയേഷന്‍സ് (സി.സി.എം.എ) ‘തീവ്രവാദവും ഇസ്ലാമും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന ദൈ്വമാസ കാമ്പയിന് കഴിഞ്ഞ ദിവസം ഇന്ത്യന്‍ ക്ളബില്‍ തുടക്കമായി.
യഥാര്‍ഥ വിശ്വാസിക്ക് ഒരിക്കലും തീവ്രവാദിയാകാന്‍ കഴിയില്ളെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അയല്‍ക്കാരനെയും ഇതരമതസ്ഥരേയും സ്നേഹിക്കണം എന്ന് പഠിപ്പിച്ച പ്രവാചകന്‍ മുഹമ്മദ് നബിയുടെ അനുയായികളാണ് മുസ്ലിംകള്‍. പ്രാര്‍ഥനാ വേളയില്‍ പള്ളിയില്‍ കണ്ട ശാന്തത ഒരിക്കലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല. ഹൈന്ദവവിശ്വാസിയായ താന്‍ മുസ്ലിംകളുടെ സ്നേഹവും സൗഹൃദവും നിരന്തരം അനുഭവിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
അയല്‍വാസി പട്ടിണി കിടക്കുമ്പോള്‍ വയര്‍ നിറച്ചുണ്ണുന്നവന്‍ മുസ്ലിമല്ല എന്ന് പഠിപ്പിക്കപ്പെട്ട ഒരു ദര്‍ശനത്തിന്‍െറ വക്താക്കളാണ് മുസ്ലിംകള്‍.
അവര്‍ക്കൊരിക്കലും ലോകത്ത് വിനാശം വിതക്കാനോ അരാജകത്വം സൃഷ്ടിക്കാനോ സാധിക്കില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്ലിമായി ജീവിക്കാന്‍ സാധിക്കുന്നവന് മാത്രമേ മുസ്ലിമായി മരിക്കാന്‍ കഴിയൂവെന്ന് പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എം.എല്‍.എ അബ്ദുറഹ്മാന്‍ രണ്ടത്താണി പറഞ്ഞു.
ഇസ്ലാമില്‍ തീവ്രവാദിയില്ല എന്ന് തെളിയിക്കേണ്ടത് മുസ്ലിമിന്‍െറ മാത്രം ബാധ്യതയല്ല. മറിച്ച് ഓരോ ഇന്ത്യക്കാരന്‍െറയും ബാധ്യതയാണ്.
മതേതരത്വത്തിലും നാനാത്വത്തിലുള്ള ഏകത്വത്തിലും വിശ്വസിക്കുന്ന ഒരു ബഹുമത സമൂഹമാണ് ഇന്ത്യയിലുള്ളത്. മറ്റുള്ളവനെ സംശയദൃഷ്ട്യാ സമീപിക്കുന്നത് നമ്മുടെ മഹിതമായ പാരമ്പര്യങ്ങള്‍ക്ക് നിരക്കാത്തതാണ്. പ്രവാചകന്‍െറയും കഴിഞ്ഞ കാലത്ത് ജീവിച്ച ഇസ്ലാമിക നേതാക്കളുടെയും ചരിത്രം വായിക്കുന്നവര്‍ക്ക് എവിടെയും തീവ്രവാദത്തിന്‍െറ പ്രചോദനങ്ങള്‍ കണ്ടത്തെുക സാധ്യമല്ല. വാര്‍ത്താ മാധ്യമങ്ങള്‍ കാടടച്ച് വെടിയുതിര്‍ക്കുകയാണ്. അസത്യ പ്രചരണങ്ങളാണ് ചില പത്രങ്ങളും ചാനലുകളും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍, ബഹ്റൈന്‍ കേരളീയ സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ.വീരമണി, അല്‍ അന്‍സാര്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പാടൂര്‍, ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍, ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ കോ-ഓര്‍ഡിനേറ്റര്‍ ജൗഹര്‍ ഫാറൂഖി, ഇസ്ലാമിക് കള്‍ച്ചറല്‍ സൊസൈറ്റി പ്രസിഡന്‍റ് എ.പി.സി. അബ്ദുല്ല മുസ്ലിയാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ ഫക്രൂദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ കെ.എം.സി.സി പ്രസിഡന്‍റ് എസ്.വി.ജലീല്‍ സ്വാഗതവും ബഹ്റൈന്‍ ഇന്ത്യന്‍ സലഫി സെന്‍റര്‍ ജനറല്‍ സെക്രട്ടറി നദീര്‍ ചാലില്‍ നന്ദിയും പറഞ്ഞു.
ഹാരിസുദ്ദീന്‍ പറളി ഖുര്‍ആനില്‍ നിന്നും അവതരിപ്പിച്ചു. ഷംസുദ്ദീന്‍ വെള്ളികുളങ്ങര പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.