കര്‍ബാബാദ് തീവ്രവാദി ആക്രമണം: 11 പേര്‍ അറസ്റ്റില്‍

മനാമ: ഏപ്രില്‍ 16ന് കര്‍ബാബാദില്‍ നടന്ന തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട് 11പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഈ സംഭവത്തില്‍ പൊലീസുകാരനായ മുഹമ്മദ് തന്‍വീര്‍ മരിക്കുകയും രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഫോറന്‍സിക് തെളിവുകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് അറസ്റ്റ്. അന്വേഷണം ഇനിയും തുടരും. അറസ്റ്റിലായവരില്‍ വിദ്യാര്‍ഥികളും പെടും. ഇവര്‍ കുറ്റം സമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.