സൈനിക രംഗത്ത് ഈജിപ്തുമായി സഹകരിക്കാന്‍ സന്നദ്ധമെന്ന് ഹമദ് രാജാവ്

മനാമ: സൈനിക മേഖലയില്‍ ഈജിപ്തുമായി സഹകരിക്കാന്‍ ബഹ്റൈന്‍ ഒരുക്കമാണെന്ന് രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യക്തമാക്കി.
ഈജിപ്ത് സന്ദര്‍ശനത്തിന്‍െറ ഭാഗമായി ഈജിപ്ത് സൈനിക ആസ്ഥാനത്തത്തെിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈജിപ്ത് പ്രതിരോധ മന്ത്രിയും സായുധ സേനാ കമാന്‍ററുമായ ലഫ്. ജനറല്‍ സദ്ഖി സുബ്ഹിയുടെ നേതൃത്വത്തില്‍ രാജാവിന് ഊഷ്മള സ്വീകരണം നല്‍കി.
ഉന്നത സൈനിക നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അറബ്-ഇസ്ലാമിക രാജ്യങ്ങളുടെ സ്വയം പ്രതിരോധ സംവിധാനങ്ങളില്‍ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിനും സൈനിക വിഭാഗങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈജിപ്ത് സൈന്യവും ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സും തമ്മില്‍ സഹകരിക്കുന്നതിനുള്ള ചര്‍ച്ചകളും നടന്നു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.