മനാമ: തെരുവ് കച്ചവടക്കാരെ പിടികൂടുന്നതിനും കച്ചവട സ്ഥാപനങ്ങളുടെ നിയമലംഘനം കണ്ടത്തെുന്നതിനും പരിശോധന കര്‍ശനമാക്കുമെന്ന് സതേണ്‍ ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ റാഷിദ് ആല്‍ഖലീഫ വ്യക്തമാക്കി. രാജ്യത്തിന്‍െറ സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുന്നതിനും അതിനെ തടസപ്പെടുത്തുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുന്നതിനുമുള്ള ശ്രമം അനിവാര്യമാണ്. രാജ്യത്തെ നിയമവ്യവസ്ഥ അംഗീകരിച്ച് വ്യാപാരം നടത്തുന്നതിനോ തൊഴിലെടുക്കുന്നതിനോ ഒരു വിലക്കുമില്ലാതിരിക്കെ തെരുവ് കച്ചവടം നടത്തുന്നത് അനുവദിക്കാനാകില്ളെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നിയമ ലംഘനങ്ങള്‍ കണ്ടത്തെുന്നതിന് പരിശോധന ശക്തിപ്പെടുത്താനാണ് തീരുമാനം. എല്‍.എം.ആര്‍.എ, മുനിസിപ്പല്‍ കൗണ്‍സില്‍, നാഷനാലിറ്റി-പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി എന്നിവയുമായി ഇക്കാര്യത്തില്‍ കൈകോര്‍ക്കും. അനധികൃത വ്യാപാരം ഒരു കാരണവശാലും അംഗീകരിക്കില്ളെന്നും നിയമം നടപ്പിലാക്കുന്നതില്‍ വിട്ടുവീഴ്ച കാണിക്കുകയില്ളെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം മൂന്ന് പരിശോധനകള്‍ നടത്തുകയും ഇതില്‍ നിയമം ലംഘിച്ച 12 വിദേശ തൊഴിലാളികളെ പിടികൂടുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.