മനാമ: രാഷ്ട്രീയവൈരം മൂലം അസത്യം പ്രചരിപ്പിച്ച് ഇന്ത്യന്‍ സ്കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് നിയമ വിദഗ്ദരുമായി ആലോചിക്കുമെന്ന് സ്കൂള്‍ ഭരണസമിതി അറിയിച്ചു. പുതിയ അധ്യയന വര്‍ഷത്തെ പുസ്തകങ്ങള്‍ ഇതുവരെവിതരണം ചെയ്തിട്ടില്ളെന്നും അത് ട്യൂഷന്‍ മാഫിയയെ സഹായിക്കാനാണെന്നുമുള്ള പ്രതിപക്ഷ ആരോപണം കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു അധികൃതര്‍.
ഈ അധ്യയന വര്‍ഷത്തേക്കുള്ള മുഴുവന്‍ പുസ്തകങ്ങളും സ്കൂളില്‍ എത്തിയിട്ടുണ്ട്.ഏപ്രില്‍ അഞ്ചുമുതല്‍ വിതരണം ആരംഭിക്കുകയും ചെയ്തു. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി പുസ്തകം വാങ്ങുന്നതുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ നടത്തിയത് പ്രൊക്യൂര്‍മെന്‍റ് സബ് കമ്മിറ്റിയായിരുന്നു. എക്സിക്യൂട്ടീവ് കമ്മറ്റി അംഗം കൂടിയായ ഖുര്‍ഷിദ് ആലം നേതൃത്വം നല്‍കുന്ന പ്രസ്തുത കമ്മറ്റി സുതാര്യമായ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനാലാണ് ഈ വര്‍ഷം കുറ്റമറ്റനിലയില്‍ പുസ്തക വിതരണം നടന്നത്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന പ്രതിപക്ഷം പച്ചകള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണ്. മുന്‍കാലങ്ങളേക്കാള്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റിയേയും സ്കൂളിനേയും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവൃത്തികള്‍ അനുവദിക്കില്ല.
അതേസമയം, കഴിഞ്ഞ വര്‍ഷം ഭരണത്തില്‍ നിന്നും ഇറങ്ങുന്നതിനു മുമ്പ് യു.പി.പി. തിരക്കുപിടിച്ച് പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തതില്‍ ഈ ഭരണ സമിതിക്ക് സംശയം തോന്നിയിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു. അന്നത്തെ ഇടപാടുകളില്‍ തിരിമറിയുണ്ടെന്ന് ബോധ്യപ്പെട്ട ഇപ്പോഴത്തെ ഭരണസമിതി ഉടനടി ഓര്‍ഡര്‍ റദ്ദാക്കുകയും ആ ഇനത്തില്‍ 29,000 ദിനാര്‍ സ്കൂളിനു ലാഭമുണ്ടാക്കുകയും ചെയ്തു. മുന്‍വര്‍ഷങ്ങളില്‍ നടന്ന പുസ്തക ഇടപാടുകളില്‍ സംശയം തോന്നിയ ഭരണസമിതിയുടെ അന്വേഷണത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകള്‍ കണ്ടത്തെുകയും അത് യഥാസമയം രക്ഷിതാക്കളെ അറിയിക്കുകയും ചെയ്തതാണ്. അഴിമതിയുടെ പേരില്‍ മുന്‍ ചെയര്‍മാനും അംഗങ്ങളും നിയമനടപടി നേരിടുകയാണെന്നും പുതിയ അപവാദ പ്രചാരണത്തിനു പിന്നില്‍ ഗൂഢോദ്ദേശമുണ്ടെന്നും ഭരണസമിതി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.