യാത്ര സെമിനാറില്‍ ഉയര്‍ന്നത് പ്രവാസികളുടെ പരിഭവങ്ങള്‍

മനാമ: കോഴിക്കോട് വിമാനത്താവള പ്രശ്നങ്ങളും, ഇന്ധന വിലയിടിവിനനുസരിച്ച് യാത്രാ നിരക്ക് കുറയാത്ത അവസ്ഥയും ചര്‍ച്ച ചെയ്യുന്നതിന് യാത്ര അവകാശ സംരക്ഷണ സമിതി വിളിച്ചു ചേര്‍ത്ത ജി.സി.സി. സെമിനാര്‍ കോണ്‍കോര്‍ഡ് ഹോട്ടലില്‍ നടന്നു. യാത്രാ പ്രശ്നത്തില്‍ ഒറ്റെക്കെട്ടായി നില്‍ക്കുമെന്നും പ്രശ്ന പരിഹാരത്തിനായുള്ള ശ്രമങ്ങള്‍ക്ക് ശക്തി പകരുമെന്നും സെമിനാറില്‍ പങ്കെടുത്തവര്‍ അറിയിച്ചു. ശിഫ അല്‍ജസീറ മെഡിക്കല്‍ സെന്‍ററിന്‍െറ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. യാത്ര സമിതി ഏപ്രില്‍ അവസാനം പുറത്തിറക്കുന്ന ‘യാത്ര-അറിയേണ്ടതെല്ലാം’ എന്ന കൈ പുസ്തകത്തിന്‍െറ ഉള്ളടക്കം സംബന്ധിച്ചുള്ള വിവരണവും സെമിനാറില്‍ അവതരിപ്പിക്കപ്പെട്ടു. 
കോഴിക്കോട് വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥ പീഢനം അനുഭവിച്ച ഹക്കീം റൂബ സംസാരിച്ചു. തന്‍െറ അനുഭവം മറ്റൊരു പ്രവാസിക്കും ഉണ്ടാകാതിരിക്കാന്‍ നിയമപരമായി പോരാടുമെന്ന് റൂബ പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്‍ സുരക്ഷാകാരണം പറഞ്ഞ് അനുഭവിക്കുന്ന ബുദ്ധിമുട്ടും, വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കാത്തതിലുള്ള  പ്രതിഷേധവും ഹജ്ജ് സര്‍വീസും ചര്‍ച്ചയില്‍ വിഷയമായി. വിമാന യാത്രാ നിരക്ക് കുറക്കാന്‍ ശക്തമായ പോരാട്ടം തുടര്‍ന്നെങ്കില്‍ മാത്രമേ ഇക്കാര്യത്തില്‍ അധികാരികളുടെ ശ്രദ്ധ പതിയൂ എന്ന അഭിപ്രായം ഉയര്‍ന്നു.  മുന്നണികളുടെ പ്രകടന പത്രികയില്‍ യാത്രാ വിഷയം ഉള്‍ക്കൊള്ളിക്കുവാന്‍ സംസ്ഥാന നേതാക്കളുമായി ബന്ധപ്പെടും. യാത്രാ സമിതി ചെയര്‍മാന്‍ കെ.ടി.സലീമിന്‍െറ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ എ.സി.എ.ബക്കര്‍ വിഷയം അവതരിപ്പിച്ചു. ജനറല്‍ കണ്‍വീനര്‍ സാനി പോള്‍ സ്വാഗതവും അജി ഭാസി നന്ദിയും പറഞ്ഞു. ഭാരവാഹികളായ ഇ.കെ. സലിം, കെ.വി. പ്രകാശ്, വി.കെ.അനീസ് എന്നിവര്‍ നേതൃത്വം നല്‍കി. കെ.അബ്ദുറഹ്മാന്‍ (സമാജം മുന്‍ വൈസ് പ്രസിഡന്‍റ്), നാസര്‍ മഞ്ചേരി (ഒ.ഐ.സി.സി. മലപ്പുറം), ചന്ദ്രബോസ് (ഗുരുദേവ കള്‍ചറല്‍ സൊസൈറ്റി), എടത്തൊടി ഭാസ്ക്കരന്‍ ( വേള്‍ഡ് മലയാളി കൗണ്‍സില്‍-സൗദി), അഡ്വ.ജോയ് വെട്ടിയാടന്‍, എ.വി.ഷെറിന്‍ (ഗള്‍ഫ് മാധ്യമം), സുനില്‍ തോമസ്, അജിത്കുമാര്‍ (കണ്ണൂര്‍ പ്രവാസി അസോസിയേഷന്‍), ബിന്‍ഷാദ് പിണങ്ങോട് (യൂത്ത് ഇന്ത്യ), നിസാര്‍ കൊല്ലം (ആം ആദ്മി പാര്‍ട്ടി), ധനേഷ് പിള്ള (ഐ.വൈ.സി.സി), പങ്കജ് (പ്രേരണ), ജവഹര്‍ ഫാറൂഖി (ഇസ്ലാഹി സെന്‍റര്‍), എന്‍.കെ. മുഹമ്മദലി (മലപ്പുറം അസോസിയേഷന്‍),  ഫൈസല്‍ എഫ്.എം. (ലാല്‍ കെയര്‍), രാമത്ത് ഹരിദാസ് , സിറാജ് പള്ളിക്കര (മീഡിയവണ്‍),  വി.വി. സുരേഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ജമാല്‍ നദ്വി (ഫ്രന്‍റ്സ്), കെ. ജനാര്‍ദനന്‍, എം.കെ. ബഷീര്‍ (കാന്‍സര്‍ കെയര്‍ ഗ്രൂപ്പ്),  അബൂബക്കര്‍ ഹാജി ( ഐ.വൈ.സി),ജ്യോതി മേനോന്‍, ജ്യോതിഷ് പണിക്കര്‍ (കുടുംബ സൗഹൃദ വേദി), സേവി മാത്തുണ്ണി (വേള്‍ഡ് മലയാളി കൗണ്‍സില്‍), റഫീഖ് അബ്ദുള്ള (യു.പി.പി.), സജിത്കുമാര്‍ (കോപ്റ്റ) ,നജീബ്  കടലായി (ജനത കള്‍ചറല്‍ സെന്‍റര്‍), ബോബി തേവറില്‍ (ജയ്ഹിന്ദ്), സേതുരാജ് കടക്കല്‍ (മാതൃഭൂമി), അനില്‍.കെ.നായര്‍(കൈരളി) എന്നിവരും സന്നിഹിതരയിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.