കേരളീയ സമാജം പ്രവര്‍ത്തനോദ്ഘാടനം: ശോഭനയുടെ നടനം, ജയചന്ദ്രന്‍െറ ആലാപനം; മനം മറന്ന് ആസ്വാദകര്‍

മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്‍െറ 2016 - 17 വര്‍ഷത്തെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനം സംഗീത സംവിധായകന്‍ എം. ജയചന്ദ്രന്‍ ഭദ്രദീപം കൊളുത്തി നിര്‍വഹിച്ചു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി റാംസിങ് മുഖ്യാതിഥിയായിരുന്നു. സമാജം സെക്രട്ടറി വീരമണി സ്വാഗതമാശംസിച്ചു. പ്രസിഡന്‍റ് പി.വി. രാധാകൃഷ്ണപിള്ള, മുന്‍ പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ എന്നിവര്‍ സംസാരിച്ചു.
6.30ന് തന്നെ പരിപാടി തുടങ്ങി. എം. ജയചന്ദ്രന്‍െറ ‘നിലാമഴ’ എന്ന അര്‍ദ്ധ ശാസ്ത്രീയ സംഗീത നിശയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ‘യമന്‍ കല്യാണി’ രാഗത്തിലുള്ള ‘കൃഷ്ണാ നീ ബേഗനേ’ എന്ന കൃതി പാടി ആരംഭിച്ച പരിപാടിയില്‍, ‘ആലായാല്‍ തറ വേണം’ , ആയിരം കാതമകലെയാണെങ്കിലും, ഒരു നേരമെങ്കിലും കാണാതെ വയ്യന്‍െറ, രാമചന്ദ്രപ്രഭോ, കാന്തനോടു ചെല്ലുമെല്ളെ തുടങ്ങിയ പാട്ടുകളും കൃതികളും ആലപിച്ചു. മൃദംഗത്തില്‍ രഞ്ജിത്ത് നാഥ്, ഘടത്തില്‍ ആദിച്ചനല്ലൂര്‍ അനില്‍, വയലിനില്‍ മാഞ്ഞൂര്‍ രാജേഷ് എന്നിവര്‍ അകമ്പടി സേവിച്ചു.
തുടര്‍ന്ന് നര്‍ത്തകിയും നടിയുമായ ശോഭന അവതരിപ്പിച്ച ‘ഗീതാ ഗോവിന്ദം’ എന്ന നൃത്തശില്‍പം അരങ്ങേറി. ‘ഗീതാ ഗോവിന്ദ’ത്തില്‍ ശോഭനയുടെ ട്രൂപ്പിലെ ആറ് നര്‍ത്തകിമാരും പങ്കുചേര്‍ന്നു. അഷ്ടപതിയുടെ അകമ്പടിയില്‍ ‘ദശാവതാര’മായിരുന്നു ആദ്യം അവതരിപ്പിച്ചത്. ശോഭന തന്നെ തയാറാക്കിയ ഈ നൃത്തശില്‍പത്തില്‍ ഭരതനാട്യം സവിശേഷ രീതിയില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് കൃഷ്ണഗാഥയുടെ ഫ്യൂഷനില്‍ രാധാ-ഗോപികാ വര്‍ണനകള്‍ ഏറെ ശ്രദ്ധേയമായി. അടവുകളുടെ കൃത്യതയും സമ്പൂര്‍ണ ഭാവങ്ങളും നൃത്തശില്‍പത്തെ മികവുറ്റതാക്കി.
സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ ചടങ്ങില്‍ ആദരിച്ചു. 
സമാജം പരിസരവും, ഹാളുകളും വൃത്തിയായി നിലനിര്‍ത്തുന്നതിന്‍െറ ഭാഗമായി ശീതളപാനീയങ്ങളും, ഭക്ഷണവും ഹാളിനകത്ത് അനുവദിക്കില്ളെന്ന് ഭാരവാഹികള്‍ അറിയിച്ചിരുന്നു. വൈസ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് നന്ദി പറഞ്ഞു. ബിജു എം. സതീഷ്, നിധി എസ്. മേനോന്‍ എന്നിവര്‍ അവതാരകരായിരുന്നു.പരിപാടി കാണാന്‍ അഭൂതപൂര്‍വമായ തിരക്കാണ് സമാജത്തില്‍ അനുഭവപ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.