മനാമ: ഗാനശാഖയില്‍ എന്നും മാറ്റങ്ങളുണ്ടാകുമെന്നും അത് അനിവാര്യമായ പ്രക്രിയയാണെന്നും മലയാളത്തിന്‍െറ പ്രിയ ഗായകന്‍ എം.ജി. ശ്രീകുമാര്‍ പറഞ്ഞു. മനാമയില്‍ വാര്‍ത്താലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മാണിക്യവീണയുമായെന്‍ മനസിന്‍െറ’ എന്ന അനശ്വര ഗാനത്തില്‍ നിന്ന് ‘വേല്‍മുരുകാ’ എന്ന പാട്ടിലേക്കത്തെുമ്പോള്‍ ചില മാറ്റങ്ങളൊക്കെ കാണാം. അത് കാലത്തിന്‍െറ ഒരു മാറ്റമാണ്. അത്തരം മാറ്റങ്ങളോട് കലഹിക്കേണ്ട കാര്യമില്ല. എന്നാല്‍, പാട്ടിനെ സംബന്ധിച്ചിടത്തോളം നഷ്ടമായത് ഗായകരുടെ അക്ഷരസ്ഫുടതയാണ്. ‘താങ്കി നക്ക തില്ലം തില്ലം, തഡാങ്കി നക്ക ചെണ്ട മൃദംഗം മേലേ കാവില്‍’ എന്നെഴുതുന്നതില്‍ ഒരു ‘സംഗതി’യുണ്ട്. അത് ഉള്‍ക്കൊണ്ട് പാടാനാകണം. ഈ സ്ഫുടത ആര്‍ജ്ജിച്ചെടുക്കാന്‍ പാട്ടുകാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ പാട്ടിന്‍െറ ആവിഷ്കാരം പൂര്‍ണമാകൂ. പാട്ടിന്‍െറ അര്‍ഥവും അതേപോലെ പ്രധാനമാണ്. പി.ഭാസ്കരന്‍,വയലാര്‍, ഒ.എന്‍.വി എന്നിവര്‍ക്കു ശേഷവും മികച്ച പാട്ടെഴുത്തുകാര്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ബിച്ചു തിരുമല, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി തുടങ്ങിയവര്‍ക്കുശേഷം മലയാളത്തില്‍ ഒരു ശൂന്യതയുണ്ടായിട്ടുണ്ട്. അത് ഗാനശാഖയെ നന്നായി ബാധിച്ചു. മലയാളികള്‍ എന്നും ശുദ്ധസംഗീതത്തെ സ്നേഹിക്കുന്നവരാണ്. എന്നിട്ടും ഇവിടെ മികച്ച പാട്ടുകള്‍ എഴുതാനാളില്ല എന്നത് സങ്കടമാണ്.
പഴയ റെക്കോഡിങ് ശൈലിയില്‍ നിന്ന് മാറിയപ്പോഴുണ്ടായ ഒരു പ്രശ്നം ആ പ്രക്രിയയുടെ ആത്മാവ് നഷ്ടമായി എന്നതാണ്. മുമ്പ് കാലത്ത് ഏഴു മണി മുതല്‍ രണ്ട് ഷെഡ്യൂളുകളിലായായാണ് റെക്കോഡിങ് നടക്കുക. കുറെ വയലിനും മറ്റു ഉപകരണങ്ങളുമൊക്കെയായി. അതൊരു വേറിട്ട അനുഭവമായിരുന്നു. ഇപ്പോള്‍ എല്ലാം വില്‍ത്തുമ്പില്‍ ചെയ്തുതീര്‍ക്കാം എന്നായി. ആര്‍ക്കും പാടാം എന്നൊരു അവസ്ഥ വന്നുചേര്‍ന്നിട്ടുണ്ട്. മലയാളത്തിന്‍െറ ഏറ്റവും മികച്ച എക്കാലത്തെയും ഗായകന്‍ യേശുദാസ് ആണെന്നും ശ്രീകുമാര്‍ പറഞ്ഞു. അദ്ദേഹത്തിന് മുമ്പും ശേഷവും അത്തരം ഒരു വ്യക്തി ഉണ്ടായിട്ടില്ല. പ്രായത്തിന്‍െറ ചില മാറ്റങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന്‍െറ ശബ്ദത്തിലുണ്ടായിട്ടുള്ളത്. അത് ആര്‍ക്കും വരാവുന്നതുമാണ്. യേശുദാസിന്‍െറ ശബ്ദത്തിന്‍െറ സ്വാധീനത്തില്‍ പെട്ടുപോകുക എന്നത് കേരളത്തിലെ ഏതൊരു ഗായകനും അനുഭവിക്കുന്ന പ്രതിസന്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
ക്ളാസിക്കല്‍ രംഗത്ത് നിലനില്‍ക്കാനാകാതിരുന്നതില്‍ ഒരു പ്രയാസവുമില്ല. നേരത്തെ പാടിയിട്ടുണ്ട്. ഇപ്പോഴും ആഗ്രഹമുണ്ടെങ്കില്‍ പാടാവുന്നതേയുള്ളൂ. ഇടക്കാലത്തുള്ള ചില പാട്ടുകള്‍ ക്ളാസിക്കല്‍ പരിവേഷത്തോടെ അവതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ആറ്റുകാല്‍ ബാലസുബ്രമണ്യം എന്ന വയലിനിസ്റ്റിനൊപ്പം ഒരു ഫ്യൂഷന്‍ ആയാണ് ഇത് ചെയ്യുന്നത്. ‘അമ്പലപ്പുഴ, ഉണ്ണിക്കണ്ണനോടു നീ’ തുടങ്ങിയ പാട്ടുകളൊക്കൊയാണ് ക്ളാസിക്കല്‍ ഭാവഭേദത്തോടെ അവതരിപ്പിക്കുന്നത്. ഇത് കേട്ടുശീലിച്ച ശൈലിയില്‍ നിന്ന് വളരെ വിഭിന്നമായിരിക്കും. മനോധര്‍മ്മത്തിന് പ്രാധാന്യവും നല്‍കും. അതുകൊണ്ട്, ഒരു ക്ളാസ് ഓഡിയന്‍സിനെയാണ് ഈ പരിപാടി ലക്ഷ്യമിടുക. മൂന്ന് ദശാബ്ദക്കാലം നീണ്ട സംഗീത ജീവിതത്തിനിടെ നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. പലര്‍ക്കും പല ശൈലിയാണ്. എ.ആര്‍.റഹ്മാനൊടൊപ്പം അനായാസകരമായി വര്‍ക്കുചെയ്യാം. ആര്‍.ഡി ബര്‍മ്മന്‍ റെക്കോഡിങിനു തൊട്ടുമുമ്പു വരെ ഒരു സാധാരണ മനുഷ്യനെപ്പോലെ സൊറ പറഞ്ഞിരിക്കുന്നതു കാണാം. അദ്ദേഹത്തിന്‍െറ മുന്നില്‍ നമുക്ക് ഭയപ്പെടാനേ സാധിക്കില്ല. ജോണ്‍സണ്‍ മാഷ് റെക്കോഡിങില്‍ വളരെ കണിശതയുള്ള ആളായിരുന്നു. അദ്ദേഹം മനസില്‍ കണ്ട കാര്യത്തില്‍ നിന്ന് അണുവിട മാറാന്‍ സമ്മതിക്കില്ല. എന്നാല്‍ പാട്ടുകഴിഞ്ഞാല്‍ നമ്മുടെ തോളില്‍ കയ്യിടും. ഇളയരാജ ഒരു സര്‍വകലാശാല തന്നെയാണ്. ഇത്രയും അനായസകരമായി സംഗീതമൊരുക്കുന്ന മറ്റൊരാള്‍ ഇല്ല. ചിലരൊക്കെ 365 ദിവസമെടുത്തുണ്ടാക്കുന്ന പാട്ട് ഇളയരാജ അഞ്ചുമിനിറ്റില്‍ ചെയ്യും. രവീന്ദ്രന്‍ മാഷ് റെക്കോഡിങ്ങിന്‍െറ തലേന്ന് വരെ ട്യൂണിനെപ്പറ്റി ഒന്നും പറയില്ല. എന്നാല്‍, ഹാര്‍മോണിയത്തിന് മുന്നിലിരുന്നാല്‍ മിനിറ്റുകള്‍ക്കകം പാട്ടുകള്‍ റെഡിയാകുമായിരുന്നു. വിദ്യാസാഗര്‍, എസ്.പി.വെങ്കിടേഷ് തുടങ്ങിയവരും വലിയ കഴിവുള്ളവരാണ്.
ചില പാട്ടുകള്‍ ഹിറ്റായിപ്പോകുന്നത് സിനിമ ഹിറ്റാകുന്നതുകൊണ്ടാണ്. അതില്‍ പാട്ടിന് പ്രത്യേകിച്ച് ഒരു മെറിറ്റും ഉണ്ടാകണമെന്നില്ല. ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് തല്‍ക്കാലം വിട്ടുനില്‍ക്കുകയാണെന്നും വീണ്ടും തിരിച്ചു വരുമെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.
ദുബൈ കറാമയില്‍ പുതിയ സംഗീത വിദ്യാലയം തുടങ്ങുന്നുണ്ട്. ഇവിടെ വോക്കല്‍ മാത്രമാണ് പഠിപ്പിക്കുക. 20 മുതല്‍ 80വയസു വരെ പ്രായമുള്ളവര്‍ക്കായിരിക്കും പ്രവേശം. മാസത്തിലൊരിക്കലെങ്കിലും ഇവിടെ ക്ളാസെടുക്കാനത്തെണം എന്നാണ് ആഗ്രഹം. ഓണ്‍ലൈനായി ഇവിടുത്തെ വിദ്യാര്‍ഥികള്‍ക്ക് ലളിതഗാനം ക്ളാസെടുക്കാനും ഉദ്ദേശമുണ്ട്.
ജനം സ്വീകരിക്കുന്ന എന്ത് സംഗീതരൂപത്തെയും ആര്‍ക്കും തള്ളിപ്പറയാനാകില്ളെന്നും മറിച്ചു ചിന്തിക്കുന്നത് ശരിയല്ളെന്നാണ് തന്‍െറ നിലപാടെന്നും ശ്രീകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.