മനാമ: ബഹ്റൈന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പൊതുമാപ്പ് വേളയില്‍ പ്രവാസികള്‍ക്ക് സഹായമത്തെിക്കാനായി കെ.എം.സി.സി തുടങ്ങിയ ഹെല്‍പ് ഡെസ്കിന്‍െറ പ്രവര്‍ത്തനം മാതൃകാപരമെന്ന് കേരള ആഭ്യന്തര വകുപ്പുമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
മന്ത്രിക്ക് കെ.എം.സി.സി ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് എസ്.വി.ജലീല്‍ അധ്യക്ഷനായിരുന്നു. എല്‍.എം.ആര്‍.എയുടെ സഹകരണത്തോടെ സംഘടന വിവിധ ഭാഷകളില്‍ തയ്യാറാക്കിയ ലഘുലേഖകള്‍ ബഹ്റൈനിലെ ചെറുകിട കച്ചവട സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്നതിനുള്ള ബോര്‍ഡുകള്‍ ചടങ്ങില്‍ ഹെല്‍പ് ഡെസ്ക് ചെയര്‍മാന്‍ സി.കെ.അബ്ദുറഹ്മാന് നല്‍കി മന്ത്രി പ്രകാശനം ചെയ്തു.
ബഹ്റൈന്‍ കെ.എം.സി.സി നിര്‍ധന പ്രവാസികള്‍ക്ക് വീടൊരുക്കുന്ന പദ്ധതി എന്തുകൊണ്ടും പ്രശംസനീയമാണെന്നും മന്ത്രി പറഞ്ഞു.
പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയസഭാ തെരഞ്ഞെടുപ്പിലും ഐക്യമുന്നണി ഒറ്റക്കെട്ടായി നിന്നാല്‍ വിജയം സുനിശ്ചിതമാണ്.കേരളത്തില്‍ ഇടതു പക്ഷത്തിന്‍െറ അടിത്തറ തകര്‍ന്നിരിക്കുകയാണ്.ജനങ്ങള്‍ക്ക് ഇടതു മുന്നണിയില്‍ യാതൊരു വിശ്വാസവും ഇല്ലാതായി മാറി.ജനങ്ങള്‍ക്ക് വിശ്വാസം യുഡി എഫിലാണ്.
ആ വിശ്വാസം കാത്തു സൂക്ഷിച്ച് മുന്നോട്ടു പോകാന്‍ കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം കൈവരിക്കാന്‍ കഴിയും എന്ന ഉറച്ച വിശ്വാസമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ കെ.എം.സി.സി പ്രവര്‍ത്തകര്‍ ഈ രണ്ടു തെരഞ്ഞെടുപ്പിലും സജീവമാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. സംസ്ഥാന, ജില്ല, ഏരിയ ഭാരവാഹികള്‍ ചടങ്ങില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.