സ്വദേശികള്‍ക്ക് കൂടുതല്‍ അവസരമൊരുക്കണം–മന്ത്രി

മനാമ: അറബ് തൊഴില്‍ മേഖലയില്‍ തദ്ദേശീയര്‍ക്ക് കൂടുതല്‍ അവസരമൊരുക്കേണ്ടത് ആവശ്യമാണെന്ന് തൊഴില്‍-സാമൂഹികക്ഷേമകാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈനിലത്തെിയ അറബ് ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ഫായിസ് അലി അല്‍മതീരിയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ബഹ്റൈനും അറബ് ലേബര്‍ ഓര്‍ഗനൈസേഷനും തമ്മില്‍ സഹകരിക്കുന്നതിന് കൂടിക്കാഴ്ചയില്‍ തീരുമാനമായി. അറബ് തൊഴില്‍ സമൂഹത്തെ ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കുന്നതിനുമുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന് ഇരുവരും ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. അറബ് തൊഴില്‍ ശക്തിയുടെ ഉല്‍പാദന ശേഷി വര്‍ധിപ്പിക്കുന്നതിനും മത്സരാധിഷ്ഠിതമായി വളര്‍ത്തിക്കൊണ്ടുവരുന്നതിനും സാധ്യമാകണം. സാമ്പത്തിക രംഗം കടുത്ത വെല്ലുവിളി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ എല്ലാ അറബ് രാജ്യങ്ങളും തങ്ങളുടെ രാജ്യത്തെ തൊഴില്‍ ശക്തിയെ ശരിയായ വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ മുന്നോട്ട് വരേണ്ടതുണ്ട്. 
തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി അവരെ ഉചിതമായ മേഖലകളില്‍ നിയമിക്കുന്നതിന് ബഹ്റൈന്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതായി മന്ത്രി വിശദീകരിച്ചു. ഇതിന്‍െറ ഗുണഫലം ലഭിക്കുന്നുണ്ടെന്നും തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരുന്നതിന് ഘട്ടംഘട്ടമായി സാധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.